പരിവാഹൻ സേവനങ്ങൾ ഇനി ആധാർ ഒടിപി നിർബന്ധം: ഇടനിലക്കാരുടെ ചൂഷണത്തിന് തടയിടാൻ എംവിഡി

Spread the love

തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന്‍റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്‍റെ പരിവാഹൻ സേവനങ്ങൾ പൂർണമായും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. വാഹന-ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങളാണ് പുതിയ മാറ്റത്തിന്‍റെ പരിധിയിൽ വരുന്നത്. സെപ്റ്റംബർ 21 മുതൽ ഈ പുതിയ സംവിധാനം നിലവിൽ വരുമെന്ന് എം.വി.ഡി വ്യക്തമാക്കി.

 

വാഹൻ, സാരഥി പോർട്ടലുകൾ വഴിയാണ് എംവിഡി ഇത്തരം ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ഇതിൽ 21 സേവനങ്ങൾ നിലവിൽ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ലഭ്യമാണ്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ചായിരിക്കും ഇനി മുതൽ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുക.

 

എന്നാൽ, ചില സേവനങ്ങളിൽ കർശനമായ ഒടിപി പരിശോധന ഇല്ലാതിരുന്നത് അനധികൃത ഏജന്റുമാർ മുതലെടുക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. അപേക്ഷാ നടപടികളിലെ സങ്കീർണതയും സമയക്കുറവും കാരണം ഏജന്‍റുമാരെ ആശ്രയിക്കുന്ന സാധാരണക്കാരാണ് ഇത്തരത്തിൽ ചൂഷണത്തിന് ഇരയാകുന്നത്.

 

അപൂർണമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷകൾ ബോധപൂർവം വൈകിപ്പിച്ച ശേഷം, അത് വേഗത്തിലാക്കി നൽകാമെന്ന് പറഞ്ഞ് അമിത തുക ഈടാക്കുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് എംവിഡിയുടെ ഈ കർശന നടപടി. എല്ലാ സേവനങ്ങളും ഫെയ്‌സ്‌ലെസ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ ഇത്തരം തട്ടിപ്പുകൾക്ക് തടയിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • Related Posts

    കുതിര നിയന്ത്രണംവിട്ട് റോഡിലൂടെ ഓടി; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾക്ക് കേടുപാട്

    Spread the love

    Spread the loveചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ കുതിര അനിയന്ത്രിതമായി ഓടിയത് പരിഭ്രാന്തി പരത്തി. നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷിനാണ് (35) പരിക്കേറ്റത്. കുതിരയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.…

    അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

    Spread the love

    Spread the love  കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.   2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *