മേലുദ്യോഗസ്ഥരെ അറിയിക്കാതെ റെയ്ഡ്, പരിശോധനയ്ക്കിടെ ഗുണ്ട സ്വയം വെടിവച്ച് മരിച്ചു; 5 പൊലീസുകാർക്ക് സസ്പെൻഷൻ

Spread the love

ലക്നൗ ∙ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ കൂടാതെ ഹരിയാനയിൽ പോയി അന്വേഷണം നടത്തിയ അഞ്ച് യുപി പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് യുപി പൊലീസ് ഉദ്യോഗസ്ഥർ ഗുരുഗ്രാമിൽ പരിശോധന നടത്തിയത്. പൊലീസ് റെയ്‌ഡിനിടെ ഗുണ്ടാസംഘത്തിലെ ഒരാൾ സ്വയം വെടിവച്ചു മരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്.

 

ഓഗസ്റ്റ് 25 നാണ് ഒരു കേസുമായി ബന്ധപ്പെട്ട് യുപി പൊലീസ് ടിസോത്ര നിവാസിയായ പങ്കജിനെ തിരഞ്ഞ് ഹരിയാനയിൽ എത്തിയത്. ഗുരുഗ്രാമിൽ വച്ച് പങ്കജിനെ പൊലീസ് സംഘം കണ്ടെത്തി. തുടർന്ന് ഗുരുഗ്രാം പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി. ഇതിനിടെ ഗുണ്ടാസംഘത്തിലെ ദികേന്ദ്ര പാൽ (24) വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. അതേസമയം റെയ്ഡിൽ പങ്കജിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ ഹരിയാനയിൽ കടന്നുകയറി റെയ്ഡ് നടത്തിയതിനാണ് ശനിയാഴ്ച അഞ്ച് ഉദ്യോഗസ്ഥരെ യുപി പൊലീസ് സസ്പെൻഡ് ചെയ്തത്.

  • Related Posts

    ക്ലാസിൽ അശ്ലീല പരാമർശങ്ങൾ, ലൈംഗികച്ചുവയോടെ പെരുമാറ്റം; ജെഎൻയു അധ്യാപകനെതിരേ പരാതിനൽകി 10 വിദ്യാർഥികൾ

    Spread the love

    Spread the loveന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.   ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക്…

    ‘ബൈ ബൈ പപ്പാ…’; പിതാവിനോട് യാത്ര പറഞ്ഞ് പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി 21-കാരി, തിരച്ചിൽ

    Spread the love

    Spread the loveന്യൂഡൽഹി: പിതാവിനോട് യാത്ര പറഞ്ഞുകൊണ്ട് നദിയിലേക്ക് എടുത്തുചാടി 21-കാരി. ജമ്മു കാശ്മീരിലെ ദോബ ജില്ലയിലാണ് സംഭവം. പായൽ ദേവി എന്ന യുവതിയാണ് ഫോണിലൂടെ പിതാവിനോട് യാത്ര പറഞ്ഞുകൊണ്ട് ജീവനൊടുക്കാനായി പ്രേമനഗറിലെ ശിവദാൽ പാലത്തിൽ നിന്ന് ചെനാബ് നദിയിലേക്ക് ചാടിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *