നേപ്പാൾ പ്രളയം; മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ, അഴുകിത്തുടങ്ങി, അണുബാധ മുന്നറിയിപ്പുമായി അധികൃതർ

Spread the love

കാഠ്‌മണ്ഡു: നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ ചെയ്യാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാനൊരുങ്ങി അധികൃതർ. അണുബാധ സാധ്യതയും മൃതദേഹങ്ങളുടെ പഴക്കവും കണക്കിലെടുത്താണ് സംസ്‌കാരം നടത്തുന്നത്. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

 

സുനാമിക്ക് സമാനമായ പ്രളയാഘാതത്തിൽ മരിച്ച 675 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. അനൗദ്യോഗിക കണക്കുകൾ 700 കടന്നിട്ടുണ്ട്. ഇന്ത്യയുടെ തെക്കേയറ്റത്തിന് സമീപത്തുള്ള ചിത്‌വാനിൽനിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്, 233 എണ്ണം. എന്നാൽ ഇവ ശാസ്ത്രീയമായി സൂക്ഷിക്കാൻ ആശുപത്രികളിൽ മതിയായ സംവിധാനങ്ങളില്ല. താൽക്കാലിക സംവിധാനങ്ങളിൽ മൃതദേഹങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുന്നത് അണുബാധാ സാധ്യതയുണ്ടാക്കുമെന്നും രൂക്ഷഗന്ധത്തിലേക്കും നയിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട് താൽക്കാലിക മോർച്ചറിയാക്കി മാറ്റിയിരിക്കുകയാണ്. ഈ കെട്ടിടത്തിലും നിലവിൽ സ്ഥലമില്ലാത്ത സ്ഥിതിയാണ്.

 

മൃതദേഹങ്ങളുടെ ഡിഎൻഎയും ലഭ്യമായ എല്ലാ തിരിച്ചറിയൽ അടയാളങ്ങളും ചിത്രങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രത്യേക നമ്പറും ലൊക്കേഷൻ ടാഗും നൽകിയാണ് മൃതദേഹങ്ങൾ അടക്കം ചെയ്യുക. ഡിഎൻഎ പരിശോധന പൂർത്തിയായാൽ മൃതദേഹങ്ങൾ അടക്കം ചെയ്ത സ്ഥലം ഈ വിവരങ്ങൾ ഉപയോഗിച്ച് കണ്ടെത്താം. ആവശ്യമെങ്കിൽ ബന്ധുക്കൾ മൃതദേഹം പുറത്തെടുത്ത് മരണാനന്തര ചടങ്ങുകൾക്കായി കൈമാറും. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള സൗകര്യത്തിനായി ഒന്നരമീറ്റർ മാത്രമുള്ള കുഴിയാണ് സംസ്‌കാരത്തിനായി തയ്യാറാക്കുന്നത്. ഡിഎൻഎ പരിശോധനയ്ക്കായി 100 മൃതദേഹങ്ങളുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്.

 

ദുരന്തത്തിൽ അകപ്പെട്ട രണ്ടായിരത്തഞ്ഞൂറോളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരിൽ നിരവധി വിദേശികളുമുണ്ട്.

  • Related Posts

    നടുറോഡിൽ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; പ്രതികാരക്കൊല?, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികാര കൊലപാതകമാണെന്നാണ് വിവരം.   റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന…

    ക്ലാസിൽ അശ്ലീല പരാമർശങ്ങൾ, ലൈംഗികച്ചുവയോടെ പെരുമാറ്റം; ജെഎൻയു അധ്യാപകനെതിരേ പരാതിനൽകി 10 വിദ്യാർഥികൾ

    Spread the love

    Spread the loveന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.   ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *