രാത്രി പട്രോളിങ്ങിനിടെ പൊലീസിനു നേരെ ആക്രമണം; സിറിഞ്ച് കൊണ്ട് കുത്തി: മൂന്നുപേര്‍‌ പിടിയിൽ, പിന്നിൽ ലഹരിസംഘം?

Spread the love

കോഴിക്കോട് ∙ നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരെ ആക്രമണം. സിറിഞ്ച് ഉപയോഗിച്ചാണ് എംഎസ്പിയിലെ സിവിൽ പൊലീസ് ഓഫിസറായ വടകര സ്വദേശി കെ.ആദർശിനെ(25) കുത്തി പരുക്കേൽപ്പിച്ചത്. ചികിത്സ തേടിയ ആദർശ് പ്രഥമ ശുശ്രൂഷയ്ക്കു ശേഷം രാത്രി തന്നെ ആശുപത്രി വിട്ടു.

 

ശനിയാഴ്ച രാത്രി എട്ടുമണിയോടെ മാനാഞ്ചിറ സ്ക്വയറിൽ വച്ചായിരുന്നു സംഭവം. കണ്ടാലറിയാവുന്ന ആറു പേരെ പ്രതിയാക്കി ടൗൺ പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ പുലർച്ചെയോടെ മൂന്നു പേർ പിടിയിലായി. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. രാമനാട്ടുകര സ്വദേശികളായ രജാദ്(38), ബെന്നി ലോയിഡ്(48), നന്ദകുമാർ(25) എന്നിവരാണ് അറസ്റ്റിലായത്.

 

ശനിയാഴ്ച വൈകിട്ട് പട്രോളിങ് നടത്തുന്നതിനിടെ മാനാഞ്ചിറ സ്ക്വയറിന് ഉള്ളിൽ എന്തോ പ്രശ്നം ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം എത്തുകയായിരുന്നു. ഇവിടെ എത്തിയപ്പോൾ ആറു പേർ ഒന്നിച്ചു നിൽക്കുന്നതായി കണ്ടു. ഇതിൽ രണ്ടു പേർ പൊലീസിനെ കണ്ട് ഓടിയതോടെ മറ്റു നാലു പേരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരാൾ കയ്യിലുണ്ടായിരുന്ന സിറിഞ്ച് കൊണ്ട് പൊലീസുകാരന്റെ വലതുകൈയിൽ കുത്തി പരുക്കേൽപ്പിച്ചത്. ഇതിനു പിന്നാലെ ഇവരും ഓടി മറയുകയായിരുന്നു. അതിക്രമത്തിനു പിന്നിൽ ലഹരി സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. മറ്റു മൂന്നു പേർക്കായി പൊലീസ് തിരച്ചിൽ പുരോഗമിക്കുകയാണ്.

  • Related Posts

    വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?

    Spread the love

    Spread the loveവാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ…

    വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

    Spread the love

    Spread the loveലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു.   വിദ്യാർഥികൾക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *