തടവുകാർക്ക് പുറത്തുപോയി ജോലി ചെയ്യാം: രാവിലെ 6ന് ഇറങ്ങാം, 12 മണിക്കൂറിന് ശേഷം തിരച്ചെത്താം; പുത്തൻ പദ്ധതി വരുന്നു

Spread the love

റാഞ്ചി ∙ തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. ജയിൽ പരിഷ്കാരങ്ങളുടെ ഭാഗമായി, തിരഞ്ഞെടുത്ത തടവുകാർക്കാണ് ഈ സൗകര്യം നൽകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബത്തിനുവേണ്ടി വരുമാനം കണ്ടെത്താനും, ജയിൽ മോചിതരായ ശേഷം സമൂഹവുമായി ഇഴുകിചേരാനുമാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള അനുമതി സർക്കാർ ഉടൻ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

പദ്ധതിപ്രകാരം രാവിലെ 6 അല്ലെങ്കിൽ 7 മണിയോടെ തടവുകാർക്ക് പുറത്ത് ജോലിക്കായി പോകാനാകും.. ഉദ്ദേശം 12 മണിക്കൂറോളം പുറത്ത് ചെലവഴിച്ച ശേഷം വൈകിട്ട് ഇവർ തിരികെ എത്തണം. നഗരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ജയിലുകൾ ആയതിനാൽ ജോലി ലഭിക്കാൻ തടവുകാർക്ക് ബുദ്ധിമുട്ടേണ്ടി വരില്ല.

 

റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഘാഗിദി സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവിടങ്ങളിലാണ് പദ്ധതി ഉടൻ ആരംഭിക്കുക. അതേസമയം ജയിലിലെ എല്ലാ തടവുകാർക്കും പുറത്തു പോയി ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുകയില്ല. ജയിൽ നിയമങ്ങൾ പാലിക്കുന്ന നല്ല പെരുമാറ്റമുള്ള തടവുകാരെ ഇതിനായി കണ്ടെത്തും.

  • Related Posts

    മൂത്രാശയ അർബുദം സ്ഥിരീകരിക്കാൻ ലളിതമായ മൂത്രപരിശോധന, 92% കൃത്യതയെന്ന് ഗവേഷകർ

    Spread the love

    Spread the loveമൂത്രാശയ കാൻസർ സ്ഥിരീകരണത്തിൽ വഴിത്തിരിവായേക്കാവുന്ന പരിശോധന വികസിപ്പിച്ച് ഗവേഷകർ. 92% കൃത്യതയോടെ മൂത്രാശയ അർബുദം സ്ഥിരീകരിക്കാനായെന്നാണ് ഗവേഷകർ പറയുന്നത്. യൂറോപ്യൻ മെഡിക്കൽ ജേർണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.   രോഗവ്യാപനമുണ്ടായി മറ്റ് അവയവങ്ങളിലേക്ക് പടർന്നുപിടിക്കുന്നത് തടയാൻ മൂത്രാശയ അർബുദം…

    കുട്ടികളെ വീട്ടിൽ തനിച്ചാക്കി: മാതാപിതാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveഓക്‌ലഹോമ∙ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോയ മാതാപിതാക്കൾ അറസ്റ്റിൽ. ഓക്‌ലഹോമ സ്വദേശികളായ ആൻഡ്രൂ ഡിക്കിനെയും ഫെതർ റോബർട്ട്‌സിനെയുമാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്. 8, 5, 1 വയസ്സ് പ്രായമുള്ള കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ഓഫിസർമാർ കണ്ടെത്തിയതിനെ തുടർന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *