ഉറങ്ങിക്കിടന്ന ഭർത്താവിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ചു, മൃതദേഹം കത്തിച്ചു; ഈജിപ്തിൽ 60 വയസ്സുകാരിക്ക് വധശിക്ഷ

Spread the love

കയ്‌റോ∙ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായമായ ഭർത്താവിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ 60 വയസ്സുകാരിക്ക് ഈജിപ്ഷ്യൻ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഈജിപ്തിലെ ശർഖിയ ഗവർണറേറ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

 

ദാമ്പത്യ തർക്കങ്ങളെ തുടർന്നാണ് ഭർത്താവിനെ വകവരുത്താൻ തീരുമാനിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവദിവസം ഭർത്താവ് ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം, ഇവർ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുറ്റകൃത്യം മറച്ചുവെക്കാൻ ഭർത്താവിന്റെ വസ്ത്രങ്ങൾക്ക് തീകൊളുത്തി മൃതദേഹത്തിലേക്ക് എറിഞ്ഞു.

 

കൊലപാതകത്തിന് ശേഷം പുറത്തിറങ്ങിയ പ്രതി, അജ്ഞാതർ വീടിനുള്ളിൽ അതിക്രമിച്ചു കയറി ഭർത്താവിനെ ആക്രമിച്ച് തീകൊളുത്തിയതാണെന്ന് അയൽവാസികളെ ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ പ്രതിയുടെ കള്ളക്കളി പുറത്താവുകയായിരുന്നു.

 

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഭർത്താവിന്റെ മോശം പെരുമാറ്റവും മറ്റ് ബന്ധങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവർ മൊഴി നൽകി. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് തൂക്കിക്കൊല വിധിക്കുകയായിരുന്നു. ദമ്പതികൾ മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

  • Related Posts

    മൂത്രാശയ അർബുദം സ്ഥിരീകരിക്കാൻ ലളിതമായ മൂത്രപരിശോധന, 92% കൃത്യതയെന്ന് ഗവേഷകർ

    Spread the love

    Spread the loveമൂത്രാശയ കാൻസർ സ്ഥിരീകരണത്തിൽ വഴിത്തിരിവായേക്കാവുന്ന പരിശോധന വികസിപ്പിച്ച് ഗവേഷകർ. 92% കൃത്യതയോടെ മൂത്രാശയ അർബുദം സ്ഥിരീകരിക്കാനായെന്നാണ് ഗവേഷകർ പറയുന്നത്. യൂറോപ്യൻ മെഡിക്കൽ ജേർണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.   രോഗവ്യാപനമുണ്ടായി മറ്റ് അവയവങ്ങളിലേക്ക് പടർന്നുപിടിക്കുന്നത് തടയാൻ മൂത്രാശയ അർബുദം…

    കുട്ടികളെ വീട്ടിൽ തനിച്ചാക്കി: മാതാപിതാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveഓക്‌ലഹോമ∙ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോയ മാതാപിതാക്കൾ അറസ്റ്റിൽ. ഓക്‌ലഹോമ സ്വദേശികളായ ആൻഡ്രൂ ഡിക്കിനെയും ഫെതർ റോബർട്ട്‌സിനെയുമാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്. 8, 5, 1 വയസ്സ് പ്രായമുള്ള കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ഓഫിസർമാർ കണ്ടെത്തിയതിനെ തുടർന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *