ആന്ധ്രയിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വന്നു; 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

Spread the love

കോഴിക്കോട് ∙ 19 കിലോ കഞ്ചാവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യുവതി പിടിയിൽ. ബംഗാൾ നോർത്ത് പർഗനാസ് സ്വദേശി മിനോതി സർദാർ ആണ് അറസ്റ്റിൽ ആയത്. റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെന്നൈ–മംഗലാപുരം എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.

 

ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക നിഗമനം. ഇത്തരത്തിൽ മുൻപും ഇവർ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ ആഴ്ച 18 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിലായിരുന്നു. അന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ചെന്നൈ–മംഗലാപുരം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ബംഗാൾ സ്വദേശികളായ എസ്.കെ സുമൻ (20), ലാൽ ചന്ദ് ഷെയ്ക്ക് (29) എന്നിവരെ പിടികൂടിയത്.

 

രണ്ട് ബാഗുകളിലായാണ് അന്ന് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. എസ് 3 കോച്ചിന്റെ സീറ്റിനടിയിലായിരുന്നു ഈ ബാഗുകൾ ഒളിപ്പിച്ചിരുന്നത്. ഞായറാഴ്ച പിടിയിലായ മിനോതി സർദാറിന് ഇവരുമായി ബന്ധമുണ്ടോ എന്നതും പൊലീസ് പരിശോധിച്ചു വരുന്നു.

  • Related Posts

    കള്ളം പൊളിയുമെന്ന് ഭയം; കോട്ടയം മെഡിക്കൽ കോളജിലെത്തിയ യുവതി മുങ്ങി

    Spread the love

    Spread the loveകോട്ടയം ∙ ബന്ധുക്കളോടൊപ്പം മെഡിക്കൽ കോളജ് ഹോസ്റ്റലിലെത്തി മുങ്ങിയ യുവതിയെ എറണാകുളത്തു നിന്ന് കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ ലഭിച്ചതായും അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയതിനാൽ ഹോസ്റ്റലിലെത്തി ജോയിൻ ചെയ്യണമെന്നും എറണാകുളം മേത്തല സ്വദേശിയായ 21 വയസ്സുള്ള…

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    Leave a Reply

    Your email address will not be published. Required fields are marked *