മീൻ തലക്കറി കഴിച്ചയാൾ മരിച്ചു; കള്ളുഷാപ്പിൽ കറി പാകം ചെയ്യാൻ നിയന്ത്രണവുമായി എക്സൈസ് വകുപ്പ്, ‘ടച്ചിങ്സിൽ തൊട്ടു കളിക്കേണ്ട’

Spread the love

തൃപ്രയാർ (തൃശൂർ) ∙ കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’ നടപടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് ഇറക്കിയ ഉത്തരവിൽ കള്ളുഷാപ്പിൽ പാക്കറ്റിൽ അല്ലാതെ നടത്തുന്ന ഭക്ഷണ വിൽപനയ്ക്ക് ഇനി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് വേണമെന്നാണു നിബന്ധന. തദ്ദേശസ്ഥാപനം, ആരോഗ്യ വകുപ്പ് എന്നിവയുടെ അനുമതികളും ആവശ്യമാണ്.

 

കോട്ടയത്തെ ഷാപ്പിൽ മീനിന്റെ തലക്കറി കഴിച്ചശേഷം ഒരാൾ മരിച്ച സംഭവത്തെ തുടർന്നുണ്ടായ പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദേശം. അതേസമയം, പുഴുങ്ങിയ മുട്ട വിൽക്കാൻവരെ ഹോട്ടലുകൾക്കു സമാനമായ ലൈസൻസ് എടുക്കണമെന്ന തരത്തിലുള്ള ഉത്തരവിനെതിരെ ഷാപ്പ് ലൈസൻസികൾ രംഗത്തെത്തി. ചട്ടങ്ങൾ പരിശോധിച്ച് ഉത്തരവു പുതുക്കി ഇറക്കുമെന്ന് എക്സൈസ് കമ്മിഷണർ ഓഫിസ് വ്യക്തമാക്കി. ഷാപ്പുകളെ പല വിഭാഗങ്ങളായി തിരിച്ചു പുതുക്കിയ ഉത്തരവ് ഇറക്കാനാണ് ആലോചന.

  • Related Posts

    അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

    Spread the love

    Spread the love  കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.   2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.…

    കെട്ടഴിച്ചപ്പോൾ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ; അട്ടപ്പാടിയിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹഭാഗങ്ങൾ ചാക്കിൽ

    Spread the love

    Spread the loveപാലക്കാട്∙ പാലക്കാട് അട്ടപ്പാടിയിൽ പുഴയിൽ മൂന്നു ചാക്കുകളിലായി രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. അട്ടപ്പാടി ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.   ഇന്ന് ഉച്ചയ്ക്കുശേഷം…

    Leave a Reply

    Your email address will not be published. Required fields are marked *