സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് ഒരു ‘കൈ’; ആരാധകർ ഏറ്റെടുത്ത് മമ്മൂട്ടിയുടെ പോസ്റ്റ്

Spread the love

മമ്മൂട്ടിയെ നായകനാക്കി യുവനിരയിലെ ശ്രദ്ധേയനായ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാം ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയാ പേജിലൂടെ ഒരു ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടി പോസ്റ്റ് ചെയ്ത ചിത്രവും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

 

മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത് എന്നാണ് സൂചന. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന പിന്നണിദൃശ്യം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കോ, കഥാപാത്രത്തിന്റെ പേരോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ വന്നിരിക്കുന്ന വീഡിയോയുടെ അവസാനഭാഗത്ത് മമ്മൂട്ടിയുടെ ഒരു കൈ മാത്രമാണ് കാണിച്ചിരിക്കുന്നത്. ഈ ഭാഗമാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

 

തീയുടെ ഇമോജി കമന്റായി രേഖപ്പെടുത്തിയാണ് ഫോളോവർമാരകും ആരാധകരും ഈ ചിത്രത്തോട് പ്രതികരിച്ചത്. വരുന്നത് മലയാളത്തിന്റെ മൂത്തോനാണ്, ഫസ്റ്റ്ലുക്ക് എത്രയും പെട്ടന്ന് ഇറക്കിവിടൂ, തമിഴ് നാട് – കേരള ബോർഡറിലെ ഒരു ലോക്കൽ ഗുണ്ടാ അടി പടം വരുന്നുണ്ട്, തിയേറ്റർ ബ്ലാസ്റ്റ്, തൂക്കി എന്നെല്ലാമാണ് അവയിൽ ചില പ്രതികരണങ്ങൾ. കാത്തിരിപ്പിന്റെ ദൈർഘ്യം കുറയുന്നുവെന്നാണ് പിന്നണിദൃശ്യം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കമ്പനി കുറിച്ചത്.

 

സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം തമിഴ്നാട്ടിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഗംഭീര ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാകാൻവാസ് ചിത്രമായാണ് ഒരുങ്ങുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

 

ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണിത്.

  • Related Posts

    ‘ഒരു സിനിമാ ബാക്ക്ഗ്രൗണ്ടുമില്ലാതെ, ഈ വഴിയിലെത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല’

    Spread the love

    Spread the loveസിനിമയിൽ വരുന്ന എല്ലാവർക്കുമുള്ളതു പോലെ നടിയായി വരണമെന്ന ആഗ്രഹമൊക്കെ തനിക്കുമുണ്ടായിരുന്നെന്ന് മഹിമ നമ്പ്യാർ. ഒരു സിനിമാ ബാക്ക്ഗ്രൗണ്ടുമില്ലാതെ ഈ വഴിയിൽ എത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ലെന്നും മഹിമ പറഞ്ഞു. മ‌ണ്ഡാടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി പേർളി…

    ബാത്ത്റൂം വൃത്തിയാക്കുമ്പോൾ ആദ്യം ചെയ്യേണ്ടതും അവസാനം ചെയ്യേണ്ടതും; വൃത്തിയാക്കലിൽ ക്രമമുണ്ട്

    Spread the love

    Spread the loveബാത്ത്റൂം വൃത്തിയാക്കുന്നത് വെറും വെള്ളം ഒഴിച്ച് കഴുകിയെടുക്കുന്ന ജോലിയല്ല. ടൈലുകളിലും ഫ്ലോറിലും വാഷ്‌ബേസിനിലും ടോയ്‌ലെറ്റിലും ഓരോന്നും പ്രത്യേകം വൃത്തിയാക്കണം. പ്രത്യേകിച്ച് ആദ്യം വൃത്തിയാക്കേണ്ട ഭാഗവും അവസാനം വൃത്തിയാക്കേണ്ട ഭാഗവും തെറ്റിച്ചാൽ നേരത്തെ വൃത്തിയാക്കിയ ഭാഗങ്ങളിലേക്ക് വീണ്ടും അഴുക്ക് എത്താനും…

    Leave a Reply

    Your email address will not be published. Required fields are marked *