കാട്ടുപോത്ത് യുവാവിനെ കൊലപ്പെടുത്തി; പിന്നാലെ പിതൃസഹോദരപുത്രൻ ഹൃദയാഘാതം മൂലം മരിച്ചു

Spread the love

കോഴിക്കോട് ∙ വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ശനിയാഴ്ച മരിച്ച നരിപ്പറ്റ വടക്കേ വായാട് വേലിയേരി വി.സി. സുനിലിന്റെ പിതാവിന്റെ സഹോദര പുത്രൻ ജിജീഷ് (34) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശനിയാഴ്ച രാത്രി സുനിലിന്റെ വീട്ടിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിജീഷിനെ ഉടൻതന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വട്ടോളി ഗവ. എൽപി സ്‌കൂളിലെ അറ്റൻഡർ ആയിരുന്നു. അവിവാഹിതനാണ്. മൃതദേഹം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ. ദാരപ്പന്റെയും അമ്മിണിയുടെയും മകനാണ്. സഹോദരങ്ങൾ: മനോജ്(അധ്യാപകൻ), ജിജി.

 

ശനിയാഴ്ചയാണ് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ചെങ്ങന്നൂർ കോടതിയിലെ ഉദ്യോഗസ്ഥനും വായാട് സ്വദേശിയുമായ വി.സി. സുനിൽ മരിച്ചത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് സുനിലിനെ ആക്രമിക്കുകയായിരുന്നു. സാരമായ പരുക്കേറ്റ സുനിലിനെ ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവധി കഴിഞ്ഞ ഞായറാഴ്ച ചെങ്ങന്നൂരിലേക്ക് മടങ്ങാനിരിക്കെയാണ് സുനിലിന്റെ മരണം.

 

സുനിലിന്റെ മരണത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡിഎഫ്ഒ എം.ജോഷിലിനെ തടഞ്ഞു വച്ചായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെ കെ.എം. അഭിജിത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും അടക്കം സ്ഥലത്തെത്തുകയും നാട്ടുകാരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

 

സുനിലിന്റെ മൃതദേഹം ഞായറാഴ്ച സംസ്കരിച്ചു. കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും സാധ്യമായ പിന്തുണ ഉറപ്പാക്കുന്നതിലും ഉടൻ തീരുമാനമെടുക്കുമെന്ന് കെ.എം.അഭിജിത്ത് എംഎൽഎ അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി എത്തുന്ന കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കുമെന്നും അധികൃതർ പറഞ്ഞു.

  • Related Posts

    അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

    Spread the love

    Spread the love  കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.   2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.…

    കെട്ടഴിച്ചപ്പോൾ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ; അട്ടപ്പാടിയിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹഭാഗങ്ങൾ ചാക്കിൽ

    Spread the love

    Spread the loveപാലക്കാട്∙ പാലക്കാട് അട്ടപ്പാടിയിൽ പുഴയിൽ മൂന്നു ചാക്കുകളിലായി രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. അട്ടപ്പാടി ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.   ഇന്ന് ഉച്ചയ്ക്കുശേഷം…

    Leave a Reply

    Your email address will not be published. Required fields are marked *