‌‘കൊലയാളി സമ്മാനം കൊടുക്കേണ്ട’; ശ്രീറാം വെങ്കിട്ടരാമൻ കുട്ടിക്ക് സമ്മാനം കൊടുക്കുന്നത് വിലക്കി രക്ഷിതാവ്: നാടകീയ രംഗങ്ങൾ

Spread the love

കോഴിക്കോട് ∙ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡ‌്ലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ തന്റെ മകൾക്ക് സമ്മാനം നൽകേണ്ടെന്ന് വിളിച്ചുപറഞ്ഞ് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി രംഗത്തു വരികയായിരുന്നു. ‘‘സാർ കൊടുക്കേണ്ട. കൊലയാളി വേണ്ട. കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ കൊടുക്കേണ്ട. എന്റെ മോൾക്ക് വേറെ ആരെങ്കിലും സമ്മാനം കൊടുത്താൽ മതി’’ എന്നാണ് വേദിയിൽ കയറിയ രക്ഷിതാവ് പറഞ്ഞത്.

 

പ്രതിഷേധത്തെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽനിന്ന് പിന്മാറി. തുടർന്ന് സബ് കലക്ടർ ഗൗതം രാജാണ് സമ്മാന ദാനം നിർവഹിച്ചത്. കോഴിക്കോട് ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിലായിരുന്നു കിഡ്സ് സ്വിമ്മത്തോൺ മത്സരം സംഘടിപ്പിച്ചത്. ഇതേ സ്ഥലത്ത് സൈക്ലിങ്, നീന്തൽ, ഓട്ടം എന്നിവ ഉൾപ്പെടുന്ന കാലിക്കറ്റ് ട്രയാത്‌ലോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനായാണ് ശ്രീറാം വെങ്കിട്ടരാമൻ കോഴിക്കോട്ടെത്തിയത്. ഇതിനിടെയാണ് സ്വിമ്മിങ് മത്സരത്തിന്റെ സംഘാടകർ അദ്ദേഹത്തെ സമ്മാന ദാനത്തിനായി ക്ഷണിച്ചത്.

 

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. കേസിൽ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയാണ്. കേസിന്റെ വിചാരണ നടപടികൾ തുടർന്നു വരികയാണ്.

  • Related Posts

    കുതിര നിയന്ത്രണംവിട്ട് റോഡിലൂടെ ഓടി; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾക്ക് കേടുപാട്

    Spread the love

    Spread the loveചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ കുതിര അനിയന്ത്രിതമായി ഓടിയത് പരിഭ്രാന്തി പരത്തി. നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷിനാണ് (35) പരിക്കേറ്റത്. കുതിരയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.…

    അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

    Spread the love

    Spread the love  കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.   2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *