യുഎഇക്കു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ച് രാജ്യം, സേന അതീവ ജാഗ്രതയിൽ

Spread the love

ദുബായ്∙ ഇടവേളയ്ക്കു ശേഷം നടന്ന അമേരിക്കൻ ആക്രമണത്തിനു തിരിച്ചടിയായി യുഎഇക്കു നേരെ ഇറാൻ ഡ്രോൺ അയച്ചു. ഇറാൻ ഡ്രോണുകളെ രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ തന്നെ വെടിവച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേന അതീവ ജാഗ്രതയിലാണെന്നും വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം, ദുബായ് അൽമിൻഹാദിലെ വ്യോമതാവളം ആക്രമിച്ചെന്ന ഇറാന്റെ അവകാശം യുഎഇ തള്ളി. ആക്രമണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ മന്ത്രാലയം നിഷേധിച്ചു. ഏതു തരം ആക്രമണങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും രാജ്യത്തു ജാഗ്രത തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

 

ഇതിനിടെ, ഹോർമൂസിന്റെ തെക്കു ഭാഗത്ത് കടലിൽ സ്ഥാപിച്ച രണ്ടു മൈനുകൾ പൊട്ടിത്തെറിച്ച് ഇന്ധനം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന സൂപ്പർ ടാങ്കറിനു തീ പിടിച്ചു. അനുമതിയില്ലാതെ കടലിടുക്കു കടക്കാൻ ശ്രമിച്ച കപ്പലാണ് ആക്രമിച്ചതെന്ന് ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. കപ്പലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അനുവാദമില്ലാത കടക്കാൻ ശ്രമിച്ചാൽ കപ്പലുകളുടെ ഗതി ഇതായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ ഖർഗ് ദ്വീപിലെ എണ്ണ ഉൽപാദനം നിർത്തിവച്ചിട്ടില്ലെന്നു ദേശീയ ഓയിൽ കമ്പനി അറിയിച്ചു.

 

എണ്ണ ഉൽപാദന കേന്ദ്രം പൂർണമായും നശിപ്പിച്ചെന്ന് അമേരിക്ക അവകാശപ്പെട്ടതിനു പിന്നാലെയാണ് ദേശീയ ഓയിൽ കമ്പനി സിഇഒ ഹമീദ് ബൊവാർഡ് പ്രതികരിച്ചത്. ഖർഗിലെ ആക്രമണം സംബന്ധിച്ചു ട്രംപിന്റെ പ്രസ്താവന തമാശയാണെന്നും ഇവിടെ കാര്യങ്ങൾ ശാന്തവും സുഗമമവുമാണെന്നും അദ്ദേഹം പറഞ്ഞു.

  • Related Posts

    ‘അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത’; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്

    Spread the love

    Spread the loveദുബൈ: നാട്ടില്‍ നിന്നും വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ അപകടത്തിലായ യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്. അത്യാസന്ന നിലയിലായിരുന്ന യുവതിയെ കണ്ടെത്തി ജീവന്‍ രക്ഷിച്ചിക്കുകയായിരുന്നു അധികൃതര്‍. യുവതിയുടെ പുതിയ ചിത്രവും കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ വിവരങ്ങളുമാണ്…

    ‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി

    Spread the love

    Spread the loveടെഹ്റാൻ∙ യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിനു പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ്…

    Leave a Reply

    Your email address will not be published. Required fields are marked *