ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം

Spread the love

കുവൈത്ത് സിറ്റി∙ ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

 

അതേസമയം ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ സർക്കാരിനെയും സായുധ സേനയെയും പിന്തുണയ്ക്കുന്നവർ തടിച്ചുകൂടിയ സ്ഥലത്തേക്ക് ഒരു കാർ ഇടിച്ചുകയറി 4 പേർ കൊല്ലപ്പെട്ടു. പത്തിലധികം പേർക്ക് പരുക്കേറ്റു. അമിത വേഗത്തിലായിരുന്ന കാർ ആദ്യം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. ഡ്രൈവറെ അറസ്റ്റു ചെയ്തു.

  • Related Posts

    ‘അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത’; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്

    Spread the love

    Spread the loveദുബൈ: നാട്ടില്‍ നിന്നും വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ അപകടത്തിലായ യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്. അത്യാസന്ന നിലയിലായിരുന്ന യുവതിയെ കണ്ടെത്തി ജീവന്‍ രക്ഷിച്ചിക്കുകയായിരുന്നു അധികൃതര്‍. യുവതിയുടെ പുതിയ ചിത്രവും കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ വിവരങ്ങളുമാണ്…

    ‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി

    Spread the love

    Spread the loveടെഹ്റാൻ∙ യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിനു പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ്…

    Leave a Reply

    Your email address will not be published. Required fields are marked *