കുട്ടിയുടെ സ്വകാര്യഭാഗത്ത് ചുംബിക്കുന്നത് ലൈംഗികാതിക്രമം; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി

Spread the love

കൊച്ചി: കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ ചുംബിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പതിനാലര വയസ്സുള്ള ആൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സുപ്രധാന വിധി.

 

കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ കർശനമായി വ്യാഖ്യാനിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.പോക്സോ നിയമത്തിലെ സെക്ഷൻ 3 (ഡി) പ്രകാരം കുട്ടിയുടെ ലിംഗം, യോനി, ഗുദം, മൂത്രനാളി എന്നീ ഭാഗങ്ങളുമായി വായ ഉപയോഗിച്ചുള്ള ഏതൊരു സ്പർശനവും ശരീരത്തിനുള്ളിലേക്ക് കടന്നുള്ള ലൈംഗികാതിക്രമമായി കണക്കാക്കപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വകുപ്പിന്റെ പരിധിയിൽ ചുംബനവും പൂർണ്ണമായി ഉൾപ്പെടുമെന്നും അതിനാൽ വിചാരണക്കോടതി ചുമത്തിയ കുറ്റവും ശിക്ഷയും നിയമപരമായി നിലനിൽക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. ശിക്ഷ ഇളവ് ചെയ്യണമെന്നും സംഭവം ശരീരത്തിനുള്ളിലേക്ക് കടന്നുള്ള അസോൾട്ടായി കണക്കാക്കാനാവില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്. കുട്ടികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നിയമത്തിലെ ഓരോ വ്യവസ്ഥയും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

  • Related Posts

    മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

    Spread the love

    Spread the loveചേർത്തല: ആലപ്പുഴ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. ബസുകളുടെ മൈലേജ് തുടർച്ചയായി കുറയുന്നത്…

    ഹൈവേയിൽ നിയമം തെറ്റിച്ചാൽ ഇനി ലൈസൻസ് തെറിക്കും; കർശന നടപടിയുമായി എംവിഡി

    Spread the love

    Spread the loveമലപ്പുറം: ദേശീയപാതയിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കി. മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 22 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം.   ഹെവി വാഹനങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *