തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വലിയതുറ സ്വദേശി ടോം ഫെർണാണ്ടസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വലിയതുറയിലെ ഡാൻസാഫ് സംഘത്തിലെ രണ്ട് പൊലീസുകാരെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ടോം.
അപകടത്തിൽ ഡാൻസാഫ് സംഘാംഗങ്ങളായ വിനീത്, റോജിൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോജിന്‍റെ കാലിനും തോളെല്ലിനും പൊട്ടലുണ്ട്.






