പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകൾ: ജനറൽ ആശുപത്രിയിൽ ഒരു ഗൈനക്കോളജി ഡോക്ടർ!

Spread the love

കാസർകോട് ∙ പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകളുള്ള ജനറൽ ആശുപത്രിയിൽ പ്രസവ വിഭാഗത്തിൽ ഉള്ളത് ഒരൊറ്റ ഗൈനക്കോളജി ഡോക്ടർ മാത്രം. നേരത്തെ 3 ഡോക്ടർ ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ 4 ദിവസമായി ഇതാണ് സ്ഥിതി. ന്യൂറോളജി വിഭാഗത്തിൽ ഡോക്ടർ ഇല്ലാതെ 3 മാസമായി. ഈ രണ്ടു വിഭാഗങ്ങളിലും ഉള്ളവർ പുറത്ത് ചികിത്സ തേടേണ്ട സ്ഥിതിയാണ്. ഇവിടെ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് ഉൾപ്പെടെ റഫർ ചെയ്യുന്നു.

 

പല വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടർ ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നതിനിടെ ദിവസം ഇരുനൂറിലേറെ പേരാണ് പനി ബാധിച്ച് എത്തുന്നത്. പനി വ്യാപകമായി പടരുന്നു എന്നു മാത്രമല്ല കുടുംബം ഒന്നാകെയാണ് കിടപ്പിലാകുന്നത്. ഈ സാഹചര്യത്തിൽ ജനറൽ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ അടിയന്തരമായി നിയമിച്ച് മുഴുവൻ സമയ പരിശോധനാ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. സർക്കാർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പോലും നീണ്ട ക്യൂ വേണ്ടിവരുന്ന സാഹചര്യത്തിൽ ഏറെയും പേർ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.

 

സർക്കാർ ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോഗികൾക്കും നിശ്ചിത സമയത്ത് മികച്ച ചികിത്സയും പരിചരണവും ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും നടപടികൾ മന്ദഗതിയിലാണ്.

  • Related Posts

    കുതിര നിയന്ത്രണംവിട്ട് റോഡിലൂടെ ഓടി; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾക്ക് കേടുപാട്

    Spread the love

    Spread the loveചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ കുതിര അനിയന്ത്രിതമായി ഓടിയത് പരിഭ്രാന്തി പരത്തി. നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷിനാണ് (35) പരിക്കേറ്റത്. കുതിരയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.…

    അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

    Spread the love

    Spread the love  കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.   2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *