ടിക്കറ്റ് വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി; ഒരുദിവസം 10.82 കോടി വരുമാനം

Spread the love

തിരുവനന്തപുരം∙ ശബരിമല സീസണ്‍ ഒഴികെയുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 31ന് 10.82 കോടി രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ മാത്രം കോര്‍പറേഷന്‍ നേടിയത്. ടിക്കറ്റ് ഇതര വരുമാനമായ 83.74 ലക്ഷം രൂപ കൂടി ചേരുമ്പോള്‍ ഒറ്റ ദിവസത്തെ ആകെ വരുമാനം 11.66 കോടി രൂപയിലെത്തും. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ലഭിച്ച 10.19 കോടി രൂപയുടെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തിയത്.

 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ലഭിച്ചത്. ഒരാഴ്ചകൊണ്ട് 22.7 ശതമാനത്തിന്റെ കുതിപ്പാണ് ടിക്കറ്റ് വില്‍പ്പനയിലുണ്ടായത്. ഓഗസ്റ്റ് 31ന് ആകെ 15.66 ലക്ഷം കിലോമീറ്ററാണ് ബസുകള്‍ സര്‍വീസ് നടത്തിയത്. ഇതോടെ ഒരു കിലോമീറ്ററിന് ലഭിക്കുന്ന വരുമാനം 69.09 രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 64.89 രൂപയായിരുന്നു. ഒരു ബസിന് ലഭിക്കുന്ന ശരാശരി വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം 22,123 രൂപയായിരുന്ന ശരാശരി വരുമാനം ഈ വര്‍ഷം 23,477 രൂപയായി കൂടി. കഴിഞ്ഞ വര്‍ഷം 4,528 ബസുകള്‍ നിരത്തിലിറങ്ങിയ സ്ഥാനത്ത് ഇത്തവണ 4,641 ബസുകള്‍ സര്‍വീസ് നടത്തി. 113 ബസുകള്‍ അധികമായി ഓപ്പറേറ്റ് ചെയ്തത് വരുമാന നേട്ടത്തിന് വലിയ പിന്തുണ നല്‍കി.

  • Related Posts

    കുതിര നിയന്ത്രണംവിട്ട് റോഡിലൂടെ ഓടി; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾക്ക് കേടുപാട്

    Spread the love

    Spread the loveചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ കുതിര അനിയന്ത്രിതമായി ഓടിയത് പരിഭ്രാന്തി പരത്തി. നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷിനാണ് (35) പരിക്കേറ്റത്. കുതിരയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.…

    അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

    Spread the love

    Spread the love  കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.   2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *