പ്രേമലുവിന് ശേഷം രണ്ട് വര്‍ഷം അതിഭീകര ഗ്യാപ്പ് വന്നു; കാരണം പലതാണ്; തുറന്നു പറഞ്ഞ് അഖില ഭാര്‍ഗവന്‍

Spread the love

സോഷ്യല്‍ മീഡിയ റീലുകളില്‍ നിന്നുമാണ് അഖില ഭാര്‍ഗവന്‍ സിനിമയിലേക്ക് എത്തുന്നത്. അനുരാഗ് എന്‍ജിനീയറിങ് വര്‍ക്ക് എന്ന ഹ്രസ്വ ചിത്രവും കയ്യടി നേടിക്കൊടുത്തു. പ്രേമലുവിലെ കാര്‍ത്തികയായതോടെയാണ് താരമാകുന്നത്. പ്രേമലു ഹിറ്റായതോടെ അഖിലയുടേതായി നിരവധി സിനിമകള്‍ വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല.

 

പ്രേമലുവിന് ശേഷം അഖിലയുടെ കയ്യടി നേടിയ പ്രകടനം സൂക്ഷ്മദര്‍ശിനിയിലാണ്. ഇടയ്ക്ക് അയല്‍വാശി എന്ന ചിത്രത്തിലും അഭിനയിച്ചു. പ്രേമലു പോലൊരു സൂപ്പര്‍ ഹിറ്റില്‍ കയ്യടി നേടിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും കരിയറില്‍ ഇടവേള വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അഖില. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് അഖിലയുടെ പ്രതികരണം.

 

”പ്രേമലുവിന് ശേഷം ചൂസി ആയതല്ല. അതിന് ശേഷം സിനിമകള്‍ ചെയ്തു, പക്ഷെ ഇറങ്ങാന്‍ വൈകി. അതുപോലെ വന്ന പടങ്ങള്‍ ഓണ്‍ ആകാന്‍ വൈകി. അതിനാല്‍ രണ്ട് വര്‍ഷം അതിഭീകര ഗ്യാപ്പിലൂടെ കടന്നു പോവുകയായിരുന്നു ഞാന്‍. അവറാച്ചന്‍ സൂക്ഷ്മദര്‍ശിനി കഴിഞ്ഞ ഉടനെ ഷൂട്ട് ചെയ്തതാണ്. 2024-25 കാലത്തായിരുന്നു. ഇറങ്ങാന്‍ പോകുന്നത് സെപ്റ്റംബറിലാണ്. അങ്ങനെ ഡിലെ വന്നു. ഇപ്പോള്‍ ഓരോന്നായി റിലീസാവുകയാണ്” അഖില പറയുന്നു.

 

അതേസമയം അഖിലയുടെ പുതിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍ ആണ് അഖിലയുടെ ചിത്രം. സംഗീത് പ്രതാപാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ഷറഫുദ്ദീനും ചിത്രത്തിലുണ്ട്. ശ്യാമിന്‍ ഗിരീഷാണ് സംവിധാനം. പിന്നാലെ ബിജു മേനോന്‍ ചിത്രമായ അവറാച്ചന്‍ ആന്‍ഡ് സണ്‍സുമെത്തും. ശ്രീനാഥ് ഭാസി, ഗണപതി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *