വീടുവിറ്റ പണത്തിനായി അമ്മാവനെ കൊന്നു; പെൺകുട്ടിയും സുഹൃത്തുക്കളും പിടിയിൽ

Spread the love

രോഹിണി∙ നോർത്ത്‌ വെസ്റ്റ് ‍ഡൽഹിയിലെ രോഹിണിയിൽ അമ്മാവനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ബന്ധുവായ പെൺ‌കുട്ടിയും സുഹൃത്തുക്കളും പിടിയിൽ. സിമ്രാൻ തനേജ, സുഹൃത്തുക്കളായ ചിരാഗ്, പരസ് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിയുമാണ് പിടിയിലായത്.

 

ഇന്നലെ രാവിലെയാണ് രോഹിണി സെക്ടർ 3ൽ താമസിക്കുന്ന രാകേഷ് ഖന്നയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. രാകേഷിന്റെ ഉടമസ്ഥതയിലുള്ള വീട് കഴിഞ്ഞ ദിവസം 75 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു. ഇതു തട്ടിയെടുക്കാൻ രാകേഷിന്റെ സഹോദരിയുടെ മകളും വിദ്യാർഥിയുമായ സിമ്രാൻ തനേജ സുഹൃത്തും ജിം ട്രെയിനറുമായ ഹിമാൻശുവുമായി ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് രോഹിണി ഡിസിപി ശശാങ്ക് ജെയ്‌സ്വാൾ പറഞ്ഞു.

 

സംഭവം നടന്ന ദിവസം രാകേഷ് ഖന്നയുടെ ഭാര്യയെയും തന്റെ അമ്മയെയും പശ്ചിംവിഹാറിൽ നടക്കുന്ന മേളയ്ക്കു പറഞ്ഞു വിട്ടിട്ടാണ് സിമ്രാനും കൂട്ടുകാരും കവർച്ചയും കൊലപാതകവും നടത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. രാകേഷിന്റെ വീട്ടിലെത്തിയ സിമ്രാൻ വാതിലിൽ മുട്ടി. ഖന്ന വാതിൽ തുറന്നതും സിമ്രാനും ഹിമാൻശുവും അകത്തുകയറി. ബലപ്രയോഗത്തിലൂടെ ഖന്നയെ കീഴടക്കിയ ഇവർ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹെൽമറ്റ് ധരിച്ചെത്തിയ സംഘം വീട്ടിൽ സൂക്ഷിച്ചിരുന്ന 72,000 രൂപയും സ്വർണാഭരണങ്ങളും കവർന്നു സ്ഥലം വിട്ടു. സിമ്രാൻ ഉൾപ്പെടെയുള്ളവരെ ഇന്നലെത്തന്നെ പിടികൂടി. ബാക്കിയുള്ളവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    എസ്‌യുവി സ്കൂട്ടറിലിടിച്ചു, യാത്രക്കാരൻ മരിച്ചു; വാഹനമുപേക്ഷിച്ച് മറ്റൊരു കാറിൽ മുങ്ങി യുവതിയും സുഹൃത്തുക്കളും

    Spread the love

    Spread the loveകാൺപുർ∙ ഡ്രൈവിങ് പഠിച്ചുകൊണ്ടിരുന്ന യുവതി ഓടിച്ച വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കാൺപുരിലാണ് സംഭവം. സന്തോഷ് സിങ് ചൗഹാൻ (55) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ എസ്‌‍യുവി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.   രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ്…

    വീണ്ടും കൂട്ട ബലാത്സംഗം, അതിക്രമത്തിന് ഇരയായത് പതിനെട്ടുകാരി; ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ രോഹ്താസ് ജില്ലയിലുള്ള സസാരത്തിൽ പതിനെട്ടുകാരിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. യാത്രയ്ക്കിടയിലാണ് പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും ചേർന്ന് തട്ടിക്കൊണ്ടുപോയത്. വിജനമായ സ്ഥലത്തെത്തിച്ച ശേഷം ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ രണ്ട് പ്രതികളെയും…

    Leave a Reply

    Your email address will not be published. Required fields are marked *