ചിക്കൻ കഷ്ണങ്ങൾ കൂടുതലെടുത്തു; ബെലഗാവിയിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി

Spread the love

ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കൂടുതല്‍ കഴിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് പിലിഭിത് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും പിലിഭിത് സ്വദേശിയുമായ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ബെലഗാവിയിലെ സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇരുവരും മറ്റ് തൊഴിലാളികള്‍ക്കൊപ്പം ഒരേ ഷെഡിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച അവധിയായതിനാല്‍ എല്ലാവരും ചേര്‍ന്ന് മദ്യപിക്കുകയും ചിക്കന്‍ പാകം ചെയ്ത് കഴിക്കുകയുമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അരുണ്‍ കൂടുതല്‍ ചിക്കന്‍ കഷ്ണങ്ങള്‍ കഴിക്കുന്നുവെന്ന് ആരോപിച്ച് സീതാറാം വഴക്കിട്ടു.

 

മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം പെട്ടെന്ന് അക്രമത്തില്‍ കലാശിക്കുകയും അരുണ്‍ കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചില്‍ കുത്തുകയുമായിരുന്നു.

 

ഗുരുതരമായി പരിക്കേറ്റ സീതാറാമിനെ അരുണ്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് അരുണിനെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകം ഇയാള്‍ സമ്മതിക്കുകയായിരുന്നു. ആശുപത്രിയില്‍വെച്ചാണ് സീതാറാം മരിച്ചത്.

  • Related Posts

    വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?

    Spread the love

    Spread the loveവാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ…

    വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

    Spread the love

    Spread the loveലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു.   വിദ്യാർഥികൾക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *