അങ്കണവാടി കുട്ടികൾക്കുള്ള അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട: ബാലാവകാശ കമ്മീഷന്‍

Spread the love

തിരുവനന്തപുരം: അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം ന്യൂട്രീമിക്‌സില്‍ നിന്ന് പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. പഞ്ചസാര ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബാലാവകാശ കമ്മീഷന്റെ നടപടി.

 

കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം പി ഷാജേഷ് ഭാസ്‌കര്‍ നിര്‍ദ്ദേശിച്ചു. പഞ്ചസാര ദൂരവ്യാപക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് കുട്ടികളുടെ പോഷകാഹാര അവകാശത്തിന് വിരുദ്ധമാണ്. ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ രൂപം നല്‍കണമെന്നും നിര്‍ദേശിച്ചു.

 

ടേക്ക് ഹോം റേഷന്‍ പദ്ധതിയില്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നല്‍കേണ്ട ന്യൂട്രിമിക്‌സ് അളവ് സംബന്ധിച്ച് മാര്‍ഗ്ഗരേഖ ഉണ്ടാക്കണം. ഉല്‍പ്പന്നങ്ങളുടെ പാക്കേജ് ലേബലുകളില്‍ പോഷക വിവരങ്ങളും കുട്ടികള്‍ക്ക് നല്‍കേണ്ട അളവുകളും അച്ചടിച്ച് രേഖപ്പെടുത്തണം. അമൃതം ന്യൂട്രീമിക്‌സ് ഉള്‍പ്പെടെയുള്ള പോഷകാഹാരങ്ങളുടെ ഉപയോഗം, അവ പാകം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട രീതികള്‍, ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരേണ്ട ആവശ്യകത എന്നിവ സംബന്ധിച്ച് അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഗുണഭോക്താക്കള്‍ക്കും നേരിട്ടും പോഷന്‍ ട്രാക്കര്‍ / വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വകുപ്പ് ബോധവല്‍ക്കരണം നടത്തണം. പാലക്കാട് പട്ടിത്തറ സ്വദേശി കെ സഹ്ലയുടെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *