മോഷ്ടിച്ച ബൈക്കിൽ 3 യുവാക്കളുടെ അതിവേഗ യാത്ര; അപകടത്തിൽ 2 പേർ മരിച്ചു

Spread the love

ആലപ്പുഴ∙ മോഷ്ടിച്ച ബൈക്കിൽ അതിവേഗത്തിൽ യാത്ര ചെയ്ത മൂന്നു യുവാക്കളിൽ രണ്ടു പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30 ന് ആലപ്പുഴ നഗരത്തിന് വടക്കുഭാഗത്ത് കൈചൂണ്ടി ജംക്‌ഷനിൽ അപകടത്തിലാണ് രണ്ടു പേർ മരിച്ചത്. മരിച്ച രണ്ടുപേരും മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശികളാണ്. സംഘത്തിലുണ്ടായിരുന്ന മൂന്നാമനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

അമ്പനാകുളങ്ങര സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ പൂട്ടിവച്ചിരുന്ന ബൈക്കാണ് യുവാക്കൾ മോഷ്ടിച്ചത്. അതിവേഗത്തിൽ എത്തിയ ബൈക്ക് കൈചൂണ്ടി ജംക്‌ഷന്റെ തെക്കുഭാഗത്ത് ‌വച്ച് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. തലയിടിച്ചു വീണ രണ്ട് യുവാക്കൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മണ്ണഞ്ചേരി സബീൽ മൻസിൽ കണ്ടത്തിൽ സുധീറിന്റെ മകൻ സബീൽ, മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറെവീട്ടിൽ റഷീദിന്റെ മകൻ റിൻഷാദ് എന്നിവരാണു മരിച്ചത്. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസാണ് ചികിത്സയിലുള്ളത്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *