മയക്കുമരുന്ന് കടത്താൻ ശ്രമം; സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

Spread the love

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലേക്ക് വൻ തോതിൽ ആംഫെറ്റാമിൻ ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ബിൻ നാഫിഅ് ബിൻ റാക്കാൻ അൽ ഷമ്മരി എന്നയാളാണ് ശിക്ഷക്ക് വിധേയനായത്. സുരക്ഷാ വിഭാഗം പിടികൂടിയ പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ അന്വേഷണത്തിൽ തെളിയുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

 

വിചാരണ വേളയിൽ കുറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും, തുടർന്ന് റോയൽ ഓർഡർ പുറത്തുവരികയും ചെയ്തതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. സമൂഹത്തിനും യുവതലമുറയ്ക്കും കനത്ത നാശം വിതയ്ക്കുന്ന മയക്കുമരുന്ന് കടത്തുകാർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *