വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

Spread the love

ലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു.

 

വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ ബ്രോൺവെൻ ജെയിംസ് അനുവാദം നൽകിയിരുന്നതായി പരാതിക്കാരനായ വിദ്യാർഥി പൊലീസിന് മൊഴി നൽകിയിരുന്നു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന് ശേഷം ഇരുവരും സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. അതിനുശേഷം അധ്യാപിക കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.

 

ഇരുവരും അയച്ച സന്ദേശങ്ങൾ മറ്റൊരു വിദ്യാർഥി കാണിച്ചുകൊടുത്തതോടെയാണ് സ്കൂൾ അധികൃതർ വിവരമറിയുന്നത്. കുട്ടിയുടെ പേര് മറച്ചുവയ്ക്കാൻ സന്ദേശങ്ങളിൽ ‘നമ്പർ 8’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന എട്ടാമത്തെ പുരുഷനാണ് എന്ന അർഥത്തിലാണ് ബ്രോൺവെൻ ജെയിംസ് ഈ പേര് നൽകിയതെന്ന് പ്രോസിക്യൂഷൻ പറയുന്നു. ആരോപണങ്ങളെല്ലാം അധ്യാപിക നിഷേധിച്ചു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *