അധ്യാപകരുടെയും സഹപാഠികളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി; ബിബിഎ വിദ്യാർഥിക്കെതിരെ കേസ്

Spread the love

കൊച്ചി∙ അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോകളും വിഡിയോകളും എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥിക്കെതിരെ കേസ്. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ പരാതിയിലാണു നടപടി. വിദ്യാർഥിയെ കോളജ് ‍പുറത്താക്കി.

 

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് നിർമിച്ച അശ്ലീല ചിത്രങ്ങളും വിഡിയോകളും ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും ഇയാൾ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. കോളജിൽ നടക്കുന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും ഇതു പ്രചരിപ്പിക്കുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ട വിദ്യാർഥികൾ തന്നെയാണ് അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന് പൊലീസിൽ അറിയിക്കുകയും അതോടൊപ്പം ചിത്രങ്ങൾ പ്രചരിപ്പിച്ച വിദ്യാർഥിയുടെ ഫോൺ അടക്കം കൈമാറുകയും ചെയ്തു.

 

പരാതി ഉയർന്നതിനെ തുടർന്ന് കോളജിന്റെ ആഭ്യന്തര പരിഹാര സമിതി വിഷയം പരിഗണിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിഷയം ഗൗരവമായതിനാൽ ഉടനടി വിദ്യാർഥിയെ ഡിസ്മിസ് ചെയ്യുകയായിരുന്നുവെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. 2025 ഡിസംബർ മാസം മുതൽ വിദ്യാർഥി ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ പ്രാഥമികാന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ ചിത്രങ്ങൾ മോർഫ് ചെയ്തവരുടെ െമാഴിയെടുക്കണം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും മറ്റു നടപടികളെന്നും പൊലീസ് വ്യക്തമാക്കി.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *