അടുക്കളയിലെ കഞ്ഞിക്കലത്തില്‍ മൂര്‍ഖന്‍: കുടുംബത്തിന് രക്ഷയായി അര്‍ധരാത്രിയില്‍ വളര്‍ത്തു പൂച്ചയുടെ ‘ജാഗ്രത’

Spread the love

കണ്ണൂര്‍:: ഇരിട്ടി തില്ലങ്കേരിയില്‍ അര്‍ധരാത്രി അടുക്കളയില്‍ ജനല്‍ വഴി കയറി കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. വളര്‍ത്തുപൂച്ചയുടെ കരച്ചിലാണ് വീട്ടുകാരെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം.

 

സംഭവസമയം വീട്ടുകാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. അടുക്കളയില്‍ നിന്ന് പൂച്ചയുടെ കരച്ചിലും ബഹളവും കേള്‍ക്കുന്നത്. സാധാരണ പോലെ എന്തെങ്കിലും ഇരപിടിക്കുന്നതാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും, പൂച്ചയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് വന്ന് നോക്കിയപ്പോഴാണ് അടുക്കളയിലെ കഞ്ഞിക്കലത്തില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.

 

തുടര്‍ന്ന് മുനീര്‍ ഉടന്‍ തന്നെ മാര്‍ക്ക് പ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടന്‍ മാര്‍ക്ക് പ്രവര്‍ത്തകന്‍ ഫൈസല്‍ വിളക്കോട് വീട്ടിലെത്തുകയും മൂര്‍ഖന്‍ പാമ്പിനെ പിടികൂടുകയും കാട്ടിലേക്ക് വിടുകയും ചെയ്തു. വളര്‍ത്തു പുച്ചയുടെ ഇടപെടലാണ് വീട്ടുകാരെ രക്ഷപെടുത്തിയത്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *