കണ്ടെത്തിയ മൃതദേഹ അവശിഷ്ടം പോക്സോ കേസ് പ്രതിയുടേത്? ബൈക്ക് കണ്ടെത്തിയത് രണ്ട് മാസം മുൻപ്

Spread the love

കൊല്ലം ∙ പരവൂരിൽ പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിനു സമീപത്തു നിന്നാണ് ഏകദേശം 2 മാസത്തിലേറെ പഴക്കമുള്ള മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. ആൾപ്പാർപ്പില്ലാത്ത പ്രദേശമാണിത്. സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നു. തലയോട്ടിയും ചില അസ്ഥികൂട ഭാഗങ്ങളുമാണ് കണ്ടെത്തിയത്.

 

മൃതദേഹ അവശിഷ്ടങ്ങൾക്കു സമീപത്തു നിന്നായി വസ്ത്ര അവശിഷ്ടങ്ങളും കണ്ടെത്തി. മൃതദേഹം ആരുടേതാണെന്നു ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ സ്ഥിരീകരിക്കാനാകൂ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.

 

പൊലീസ് പറയുന്നതു പ്രകാരം, 2 മാസം മുൻപ് ഈ പമ്പ്ഹൗസിനു സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ചാത്തന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയുടേതായിരുന്നു ബൈക്ക്. എന്നാൽ ഇയാളെ പിന്നീട് കണ്ടെത്താൻ സാധിച്ചില്ല. ഇപ്പോൾ കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ ഈ പോക്സോ കേസ് പ്രതിയുടേതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *