ആർടി ഓഫിസിൽ മാത്രം ‘അസാധാരണ തിരക്ക്’; അന്വേഷണത്തിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്

Spread the love

തിരൂരങ്ങാടി ∙ കർണാടകയിൽനിന്ന് അനധികൃതമായി സംഘടിപ്പിച്ച ഡ്രൈവിങ് ലൈസൻസുകൾ തിരൂരങ്ങാടി ആർടി ഓഫിസിൽ ക്രമവൽക്കരിച്ചു നൽകിയ സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. തട്ടിപ്പിലൂടെ നേടിയ 25 ലൈസൻസുകളിൽ മോട്ടർ വാഹന വകുപ്പ് 24 എണ്ണം കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ലൈസൻസ് ഉടമകൾക്കു നോട്ടിസ് നൽകി രേഖകൾ പരിശോധിച്ച ശേഷമാണു നടപടിയെടുത്തത്. അതേസമയം, സംഭവത്തിൽ കുറ്റക്കാരായി കണ്ടെത്തി സസ്പെൻഡ് ചെയ്ത 2 എംവിഐമാരെയും ക്ലാർക്കിനെയും തൊട്ടുപിന്നാലെ തിരിച്ചെടുത്തിരുന്നു.

 

ഉദ്യോഗസ്ഥരുടെ അറിവോടെ ഏജന്റുമാരുടെ നേതൃത്വത്തിലാണു തട്ടിപ്പ് നടത്തിയതെന്നാണു കണ്ടെത്തൽ. കർണാടകയിലെ ഏജന്റ് വഴി അവിടെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി വ്യാജരേഖയുണ്ടാക്കി ലൈസൻസ് സംഘടിപ്പിക്കുകയാണു ഏജന്റുമാർ ചെയ്യുന്നത്. ഇതിന്റെ പിഡിഎഫ് ഇവിടത്തെ ഏജന്റിന് അയച്ചുനൽകും. ഇതുപയോഗിച്ച് 400 രൂപ ഫീസ് അടച്ചു മേൽവിലാസ മാറ്റത്തിന് അപേക്ഷ നൽകും.

 

കർണാടകയിലെ ലൈസൻസും ഇവിടത്തെ രേഖകളും ലഭിക്കുമ്പോൾ പ്രാഥമിക പരിശോധനയിൽതന്നെ ഫോട്ടോയിലെയും വിലാസത്തിലെയും വൈരുധ്യം വ്യക്തമാകുമെങ്കിലും ഉദ്യോഗസ്ഥർ അനുമതി നൽകുന്നതോടെയാണു പുതിയ വിലാസത്തിൽ ലൈസൻസ് അനുവദിക്കുന്നത്. ഇതിനായി ‘സാരഥി’ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 25,000 രൂപ മുതലാണ് ഇതിന് ഏജന്റുമാർ വാങ്ങുന്ന കൈക്കൂലി. ലേണിങ്, ഡ്രൈവിങ് ടെസ്റ്റുകൾ നടത്താതെ ലൈസൻസ് കിട്ടുമെന്നതാണു പ്രത്യേകത.

 

തിരൂരങ്ങാടി ആർടി ഓഫിസിനു കീഴിൽ മേൽവിലാസ മാറ്റത്തിനുള്ള അപേക്ഷകൾ സാധാരണയിൽ കവിഞ്ഞ് ലഭിക്കുന്നതു ശ്രദ്ധയിൽപെട്ട ഇന്റേണൽ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരിയിലാണു തട്ടിപ്പ് കണ്ടെത്തിയത്. പരിശോധനയിൽ യഥാർഥത്തിൽ കർണാടകയിൽ പോയി ലൈസൻസ് നേടിയവരും ഉണ്ടായിരുന്നു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *