മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷയായത് തെരുവുനായ്ക്കൾ: പ്രതി പിടിയിൽ

Spread the love

കോയമ്പത്തൂർ∙ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഓടിച്ച് തെരുവുനായ്ക്കൾ. കോയമ്പത്തൂരിലെ തുടിയലൂരിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ സംഭവം പുറത്തുവന്നത്. തുടിയലൂരിൽ എൻജിജിഒ കോളനി–അശോകപുരം മേഖലയിൽ റെയിൽവേപ്പാലത്തിനു സമീപമായിരുന്നു സംഭവം.

 

റോഡരികിൽ ഇരിക്കുകയായിരുന്നു യുവതി. മദ്യപിച്ചെത്തിയ യുവാവ്, യുവതിയുടെ അടുത്തെത്തിയതോടെ തൊട്ടടുത്തുണ്ടായ രണ്ട് തെരുവുനായ്ക്കൾ നിർത്താതെ കുരച്ചു. നായ്ക്കൾ തന്റേതാണോയെന്ന് യുവാവ് യുവതിയോട് ചോദിക്കുന്നതും സിസിടിവിയിലുണ്ട്. തുടർന്ന് നായ്ക്കളെ ഓടിക്കാനായി ഇയാൾ കല്ലെടുത്തെങ്കിലും നായ്ക്കൾ കുരച്ചുകൊണ്ട് അവിടെത്തന്നെ തുടർന്നു. പിന്നീട് യുവാവ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ നായ്ക്കൾ കുതിച്ചെത്തി ഇയാളെ ആക്രമിക്കുകയായിരുന്നു. നായ്ക്കൾ യുവാവിന്റെ കാലിൽ കടിക്കുന്നതും അയാൾ അവിടെനിന്ന് ഓടിപ്പോകുന്നതും നായ്ക്കൾ പിന്നാലെ പായുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

    Spread the love

    Spread the loveകൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *