പിതാവിന്റെ സുഹൃത്തിന്റെ 9 പവൻ സ്വർണം മോഷ്ടിച്ച് കാമുകന് ഇരുചക്രവാഹനം വാങ്ങിനൽകി; വിദ്യാർഥിനി അറസ്‌റ്റിൽ

Spread the love

പൊള്ളാച്ചി ∙ ആസങ്കംപാളയത്ത് പിതാവിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്ന് 9 പവന്റെ സ്വർണാഭരണം മോഷ്ടിച്ച് വിറ്റ് കാമുകന് ഇരുചക്രവാഹനം വാങ്ങി നൽകിയ കോളജ് വിദ്യാർഥിനി അറസ്‌റ്റിൽ. ഒളിവിൽപോയ കാമുകനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. സർക്കാർ ആർട്സ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയാണ് പിടിയിലായത്. കഴിഞ്ഞമാസം 16നാണ് ഊഞ്ഞവേലാംപട്ടിയിലെ തമിഴ്‌ശെൽവന്റെ വീട്ടിൽ വിദ്യാർഥിനി എത്തിയത്. പിന്നീട് വീട്ടിലേക്കു മടങ്ങുകയും ചെയ്തു.

 

ഇതിനു ശേഷമാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9 പവന്റെ സ്വർണമാല കാണാതായതായി തമിഴ്‌ശെൽവൻ പൊലീസിൽ പരാതി നൽകിയത്. പൊലീസ് വിദ്യാർഥിനിയെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം മോഷ്ടിക്കുകയും നഗരത്തിലെ ജ്വല്ലറിയിൽ രണ്ടരലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്തതായി കണ്ടെത്തിയത്. ഈ പണം ഉപയോഗിച്ച് വിദ്യാർഥിനി തന്റെ കാമുകൻ മാക്കിനാംപട്ടി സ്വദേശി ജനകൻ ശിവയ്ക്ക് (25) പുതിയ ഇരുചക്രവാഹനം വാങ്ങിനൽകിയതായും പൊലീസ് കണ്ടെത്തി.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *