ഭാര്യയെ കൊന്ന് കവറിലാക്കി, ഫ്രിജിൽ സൂക്ഷിച്ചു; ‘ഷുഗർഡാഡിയെയും’ കൊല്ലുമെന്ന് ഭർത്താവിന്റെ ഭീഷണി

Spread the love

ഗുവാഹത്തി∙ ഭാര്യ റിയ താലൂക്ദാറിനെ കൊലപ്പെടുത്തി ഫ്രിജിനുള്ളിൽ കവറിൽ സൂക്ഷിച്ച രാമാനുജ് ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 6ന് ഗുവാഹത്തിയിലെ അപ്പാർട്മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നതും കൊലപാതക വിവരം പുറത്തറിയുന്നതും. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

 

അപ്പാർട്മെന്റിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്നപ്പോഴാണ് റിയയുടെ മൃതദേഹം കണ്ടെത്തിയത്. തല വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരുടേയും വിവാഹം നടന്നത്. രണ്ടു ദിവസമായി ഇവരെ പുറത്തു കണ്ടിട്ടില്ലെന്നും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു. പിന്നീട് രാമാനുജ് ഗോസ്വാമി പൊലീസിൽ കീഴടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

 

‘ജയിൽശിക്ഷ അനുഭവിച്ച ശേഷം ആ ‘ഷുഗർ ഡാഡി’യെയും ഞാൻ കൊല്ലും’– കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രാമാനുജ് ഗോസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ആ വ്യക്തി ആരാണെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ രാമാനുജ് പ്രകോപിതനായി. തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും അയാൾ പറഞ്ഞു. റിയയുടെ മൃതദേഹവും വിച്ഛേദിക്കപ്പെട്ട തലയും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *