പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം; ഇഎസ്ഐ ആശുപത്രി നഴ്സിങ് ഓഫിസർ അറസ്റ്റിൽ

Spread the love

കൊല്ലം∙ ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ നഴ്സിങ് ഓഫിസറെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38) ആണ് പോക്സോ കേസിൽ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയി‍ൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയാണ് പരാതിക്ക് ആസ്പദമായ സംഭവം.

 

കടുത്ത പനിയെത്തുടർന്നാണ് പതിനാറുകാരിയുടെ മൂത്ത സഹോദരിയെ തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ആശുപത്രിയി‍ൽ കിടത്തണമെന്നു ഡോക്ടർ നിർദേശിച്ചു. കൂട്ടിരിപ്പിനായി പതിനാറുകാരിയാണ് ഉണ്ടായിരുന്നത്. പുലർച്ചെ ലിഫ്റ്റിൽ കയറിയപ്പോഴാണ് പ്രതി ഒപ്പം കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് സഹോദരിയോടും മൂത്ത സഹോദരനോടും കുട്ടി ഇക്കാര്യം പറഞ്ഞു. ഇവർ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ലെന്നു പരാതിയുണ്ട്. തുടർന്ന് കുടുംബം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് രാത്രിയോടെ മിഗ്ദാദിനെ അറസ്റ്റ് ചെയ്തു.

  • Related Posts

    ഇളവ് ഇവര്‍ക്ക് മാത്രം; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര്‍ 8

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബര്‍ എട്ടുവരെയാണ്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരില്‍ അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ…

    അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്

    Spread the love

    Spread the loveകൊച്ചി: ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ബിനോയിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോപാര്‍ക്ക് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി. ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിനും മരണത്തിനും കാരണമായതെന്ന് പൊലീസ് കത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *