മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം മലപ്പുറത്തെ ലോഡ്ജിൽ

Spread the love

മലപ്പുറം∙ മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (20) ആത്മഹത്യയ്ക്കു ശ്രമിച്ചത്. മലപ്പുറത്തെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

 

ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു മോശം രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് സുബിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബർ പൊലീസ് സംഘം തിരുവനന്തപുരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർഥിനികൾ സ്വന്തം അക്കൗണ്ടുകളിൽ പോസ്റ്റു ചെയ്ത ഓണാഘോഷത്തിന്റെയും മറ്റും ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.

 

പൊന്നാനിയിൽനിന്നുള്ള വിദ്യാർഥിനികളുടെ പരാതിയിലാണ് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. സംഭവത്തിനു പിന്നിൽ സുബിനാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈൽ ടെക്നിഷ്യനായി ജോലി ചെയ്യുന്ന സുബിൻ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

    Spread the love

    Spread the loveകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.   ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി.…

    വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.   വയനാട്ടില്‍…

    Leave a Reply

    Your email address will not be published. Required fields are marked *