വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി പിടിയിൽ: പൊലീസിനെതിരെയും ആക്രമണം

Spread the love

കൊല്ലം∙ കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം–കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ വച്ചാണ് അതിക്രമമുണ്ടായത്.

 

റെയിൽവേ സ്റ്റഷന്‍ പരിസരത്തുനിന്നാണ് സെൽഡൺ ബസിൽ കയറിയത്. ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോൾ ഇയാൾ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസുകാർ എത്തിയെങ്കിലും അവരെയും സെൽഡൺ പനീർസെൽവം ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് കൊല്ലം ഈസ്റ്റ്‌ പൊലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

    Spread the love

    Spread the loveകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.   ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി.…

    വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.   വയനാട്ടില്‍…

    Leave a Reply

    Your email address will not be published. Required fields are marked *