തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. കൃഷി വകുപ്പ് ഡയറക്ടറായ ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി നിയമിച്ചു. ആരോഗ്യ അഡീഷനൽ സെക്രട്ടറി ഡോ. രേണു രാജിന് നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മാനേജിങ് ഡയറക്ടർ എന്നീ തസ്തികകൾ കൂടി നൽകി. മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ, ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി മാനേജിങ് ഡയറക്ടർ എന്നീ ചുമതലകളിൽ നിന്ന് ഒഴിവാക്കി. 4 കലക്ടർമാരെയും മാറ്റി.
∙ സാംസ്കാരിക വകുപ്പ് ഡയറക്ടറായ കെ.ഇംബശേഖർ ലോട്ടറി വകുപ്പ് ഡയറക്ടർ. സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ ചുമതലയിൽ തുടരും.
∙ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് നിലവിലെ അധിക ചുമതലകൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ കമ്മിഷണറുടെ ചുമതലകൂടി നൽകി.
∙ പൊതുമരാമത്ത് വകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ.വിനോദിന് നിലവിലെ അധിക ചുമതലകൾക്ക് പുറമെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടറുടെ ചുമതലകൂടി നൽകി.
∙ വ്യവസായ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കി.
∙ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽ കുമാർ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ.
∙ എറണാകുളം ജില്ലാ കലക്ടറായ ജി.പ്രിയങ്കയ്ക്ക് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല നൽകി.
∙ ലോട്ടറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു തിരുവനന്തപുരം ജില്ലാ കലക്ടർ.
∙ കാസർകോട് ജില്ലാ കലക്ടറായ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ.
∙ തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി ജിഎസ്ടി സ്പെഷൽ കമ്മിഷണർ.
∙ തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന്റെ അധിക ചുമതല നൽകി.
∙ ഫിഷറീസ് ഡയറക്ടർ ചെൽസാസിനി വയനാട് ജില്ലാ കളക്ടർ.
∙ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ശ്രീധന്യ സുരേഷ് കാസർകോട് കലക്ടർ.
∙ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡി. ധർമലാശ്രീക്ക് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല.
∙ വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടറായ ഡോ. ബിനു ഫ്രാൻസിസിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറാക്കി.
∙ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ. കെ. ഹരികുമാർ സിവിൽ സപ്ലൈസ് ആന്റ് കൺസ്യൂമർ അഫയേഴ്സ് കമ്മിഷണർ.
∙ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, വയോജന ക്ഷേമ വകുപ്പ് ഡയറക്ടർ എന്നീ തസ്തികകളുടെ അധിക ചുമതല.
∙ തൊഴിൽ കമ്മിഷണർ സഫ്ന നസറുദ്ദീറിന് എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറുടെ ചുമതല. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ സ്ഥാനത്തുനിന്ന് ഒഴിവാക്കി.
∙ ധനവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സചിൻ കുമാർ യാദവിനെ ഐടി മിഷൻ ഡയറക്ടറാക്കി.
∙ ഐടി മിഷൻ ഡയറക്ടറായ സന്ദീപ് കുമാർ ധനകാര്യ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി.
∙ ജിഎസ്ടി വകുപ്പ് അഡീഷനൽ കമ്മിഷണറായ മുഹമ്മദ് ഷെഫീഖ് റവന്യു ഒഎസ്ഡി –ജോയിന്റ് സെക്രട്ടറി
∙ നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ ഭക്ഷ്യസുരക്ഷാ കമ്മിഷണർ.
∙ കായിക യുവജനക്ഷേമ ഡയറക്ടർ എം.സി. റെജിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ.
∙ ലാൻഡ് ബോർഡ് സെക്രട്ടറി സാബിൻ സമീദ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ.
∙ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ.
∙ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടറായ മിസൽ സാഗർ ഭാരത് ഫിഷറീസ് ഡയറക്ടർ
∙ വ്യവസായ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സമീർ കിഷൻ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും എൻട്രൻസ് പരീക്ഷാ കമ്മിഷണറും.






