വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.

 

സായിഗ്രാം കോളേജിലെ ഡിഗ്രി വിദ്യാർഥി വിഘ്നേഷിനാണ് വെട്ടേറ്റത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പുറത്ത് നിന്ന് വന്ന രണ്ട് പേര്‍ വിഘ്നേഷിന്‍റെ തലയില്‍ അടക്കം വെട്ടുന്നത് വീഡിയോയില്‍ കാണാം.

 

തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വിഘ്നേഷിനെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വലിയ മുറിവായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആക്രണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല.

  • Related Posts

    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

    Spread the love

    Spread the loveകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.   ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി.…

    വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.   വയനാട്ടില്‍…

    Leave a Reply

    Your email address will not be published. Required fields are marked *