വീടിന്റെ മച്ചിൽ ബെഡ്ഷീറ്റ് കെട്ടി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; കതക് ചവിട്ടിത്തുറന്ന് രക്ഷിച്ച് പൊലീസ്

Spread the love

കോടഞ്ചേരി∙ ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ പാഞ്ഞെത്തി രക്ഷിച്ച് പോലീസ്. ബെഡ്ഷീറ്റിൽ തൂങ്ങിനിന്ന യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക്‌ ചേർത്തുനിർത്തി. കോടഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.കെ റസാഖിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ പ്രദീപ്.കെ.സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിനേഷ് കുര്യൻ, സീനിയർ സിപിഒമാരായ ഡിനു ബേബി, അഖിലേഷ്.യു.വി എന്നിവർ ചേർന്നാണ് അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.

 

വെള്ളിയാഴ്ച രാവിലെ 10.20 ഓടെയാണ് തൊട്ടുമുഴിയിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു എന്ന സന്ദേശം പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് മുറി ചവിട്ടി തുറന്ന് നോക്കുമ്പോൾ വീടിന്റെ മച്ചിൽ ബെഡ്ഷീറ്റിൽ തൂങ്ങിനിൽക്കുന്ന യുവാവിനെയാണ് കാണുന്നത്. സെക്കൻഡുകൾക്കുള്ളിൽ യുവാവിനെ ഉയർത്തിപ്പിടിച്ച് കഴുത്തിലെ കുരുക്കഴിച്ച് രക്ഷിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Related Posts

    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

    Spread the love

    Spread the loveകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.   ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി.…

    വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.   വയനാട്ടില്‍…

    Leave a Reply

    Your email address will not be published. Required fields are marked *