എംഡിഎംഎ കേസിലെ പ്രതി പൊലീസിനെ ആക്രമിച്ചു; എസ്ഐയുടെ കഴുത്തിന് പരുക്ക്, പൊലീസുകാരന്റെ എല്ലിന് പൊട്ടൽ

Spread the love

കൊച്ചി ∙ ലഹരിക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരുക്ക്. ഇന്നലെ മരട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പ്രതിയും പൊലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ കുത്തിയതോടെ നികരത്തിൽ വീട്ടിൽ രഞ്ജിത് (32) ആണ് സ്റ്റേഷനിൽ വച്ച് അക്രമാസക്തനായത്. ഇയാളുടെ ആക്രണമത്തിൽ എസ്ഐ കെ.ജാക്സൺ, എഎസ്ഐ കെ.സുമേഷ് കുമാർ, സിപിഒ പി.എം. ഫസൽ എന്നിവർക്ക് പരുക്കേറ്റു.

 

പിൻകഴുത്തില്‍ ഇടിയേറ്റ എസ്ഐ ജാക്സന്റെ കഴുത്തിന് സാരമായ ചതവേറ്റിട്ടുണ്ട്. പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐ സുമേഷിന്റെ ഇടതുകൈ തിരിച്ചതുമൂലം മുട്ടിന്റെ കുഴതെറ്റി. സിപിഒ ഫസലിന്റെ വലതു കൈയാകട്ടെ ശക്തമായി തിരിച്ചതുമൂലം അസ്ഥിക്ക് പൊട്ടലുമേറ്റു. പരുക്കേറ്റ സുമേഷിനെയും ഫസലിനേയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

സംഭവത്തിൽ മരട് പൊലീസ് ബിഎൻഎസ് 296 (ബി), 121(2) എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരട് സിൽവർസാൻഡ് ഐലൻഡിന് സമീപത്തെ ഫ്ലാറ്റിൽ നിന്നാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചത് അനുസരിച്ച് ഇന്നലെ ഉച്ചയോടെയാണ് പൊലീസ് ഇവിടെ പരിശോധനയ്ക്ക് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 0.020 ഗ്രാം എംഡിഎംഎയുമായി രഞ്ജിത്തിനെ കസ്റ്റ‍യിലെടുക്കുകയായിരുന്നു.

 

പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇയാൾ മർദനമേറ്റ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ട് സ്റ്റേഷനിലെത്തിച്ച സമയത്ത് രഞ്ജിത്ത് തല സെല്ലിലിടിച്ച് സ്വയം പരിക്കേൽപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

  • Related Posts

    ഇതാണോ മാധ്യമപ്രവര്‍ത്തനം? ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി

    Spread the love

    Spread the loveതിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍. ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവിലെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ…

    റെയ്ഡ് വീട്ടുമുറ്റത്ത് നടത്തണോ?; സതീശനെ പുകഴ്ത്തി സുരേഷ് ഗോപി

    Spread the love

    Spread the loveതൃശൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്ഡില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പൊലീസ് എവിടെയായാലും കയറും. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരന്‍മാര്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ചോദ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിഡി സതീശനെ സുരേഷ് ഗോപി…

    Leave a Reply

    Your email address will not be published. Required fields are marked *