തലശ്ശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

Spread the love

കണ്ണൂർ: തലശ്ശേരി ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്നലെ അർധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെൺകുട്ടികൾ ഹോമിൽ നിന്ന് പുറത്തുകടന്നതെന്നാണ് വിവരം. നാലുപേരും ഒരുമിച്ചാണ് പോയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

 

ഹോമിൽ നിന്ന് പുറത്തുകടക്കുന്ന പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നേരത്തെയും സമാനമായി ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയി പിന്നീട് കണ്ടെത്തിയ ഒരു പെൺകുട്ടിക്കൊപ്പമാണ് മറ്റ് മൂന്ന് പേരും പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

ചിൽഡ്രൻസ് ഹോമിന് സമീപത്തെയും പെൺകുട്ടികൾ പോയിരിക്കാമെന്ന് കരുതുന്ന സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടികൾ എത്തിയിരിക്കാനിടയുള്ള സ്ഥലങ്ങളെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസെന്നും റിപ്പോർട്ടുകൾ പറയുന്നു.

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *