ഗ്രാനൈറ്റ് ക്ഷാമം വന്നതോടെ കണ്ടെത്തിയ പുതുവഴി, സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം, കള്ളന്മാർ പിടിയിൽ

Spread the love

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളി മേഖലയിൽ സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ കള്ളന്മാർ ഒടുവിൽ പിടിയിൽ. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തുന്നവർ ആണ് പിടിയിലായവർ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് , മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. കല്ലറയിലെ ഗ്രാനൈറ്റ് മോഷ്ടാക്കൾ ഒടുവിൽ പിടിയിൽ. ജലാൽ സുന്ദർ ആണ് കട ഉടമ .ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി സെമിത്തേരികളിൽ നിന്ന് മോഷണം തുടങ്ങിയത്. ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ചു അടുത്ത പള്ളിയിൽ മരണാനന്തര ചടങ്ങുകൾക്ക് നൽകും. കീഴ്വായ്പൂർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതുവരെ മല്ലപ്പള്ളി ഭാഗത്തെ മൂന്നു പള്ളികളിൽ മോഷണം നടന്നു. പിടിവീണത് മൂന്നാമത്തെ പള്ളിയിലെ മോഷണക്കേസിലാണ്.

  • Related Posts

    കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഇടവഴിയിലെ മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്ന് വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലാണ് ഞായറാഴ്ച രാവിലെ തലയോട്ടി കണ്ടത്. കാൽനട യാത്രക്കാരനാണ് തലയോട്ടി ആദ്യം…

    നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു

    Spread the love

    Spread the loveമലപ്പുറം: നിലമ്പൂർ ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിലാണ് സംഭവം. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറിലാണ് ദുരന്തമുണ്ടായത്. അപകടത്തിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു.   നിരവധി സന്ദർശകർ ഉണ്ടായിരുന്ന സമയത്ത് പൊടുന്നനെ…

    Leave a Reply

    Your email address will not be published. Required fields are marked *