എൽപിജി ടാങ്കറിനു നേരെ ഡ്രോൺ ആക്രമണം; കപ്പലിൽ 9 ഇന്ത്യക്കാർ അടക്കം 19 ജീവനക്കാർ

Spread the love

ദുബായ് / ന്യൂഡൽഹി∙ പശ്ചിമേഷ്യയിൽ കപ്പലുകൾക്കു നേരെയുള്ള ഉപരോധ യുദ്ധം കടുക്കുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിനു സമീപം ചരക്കുകപ്പലിനു നേരെ വീണ്ടും ഡ്രോൺ ആക്രമണം. ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എം.ടി. അൽ മര്യ’ എന്ന എൽപിജി ടാങ്കർ കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിനു വലിയ തോതിലുള്ള നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു.

 

ആക്രമണത്തിനുശേഷവും കപ്പലിന്റെ പവർ സംവിധാനങ്ങളും പ്രധാന എൻജിനും പ്രവർത്തക്ഷമമാണ്. കപ്പൽ നിലവിൽ ഖോർ ഫക്കാൻ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടിരിക്കുകയാണ്. കപ്പലിലുണ്ടായിരുന്ന ഒൻപത് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള 19 ജീവനക്കാരും പൂർണ സുരക്ഷിതരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഹോർമുസ് കടലിടുക്കിനു പടിഞ്ഞാറ് പേർഷ്യൻ ഗൾഫ് മേഖലയിലായി ഇന്ത്യൻ പതാകയുള്ളവയും ഇന്ത്യയിലേക്കു വരുന്നതുമായ 6 കപ്പലുകളും 7 വിദേശ കപ്പലുകളുമുണ്ടെന്നാണ് വിവരം. ഇവയിലായി ആകെ 145 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. മേഖലയിൽ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ, പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുമായി ബന്ധപ്പെട്ട 9 കപ്പലുകളെ അടിയന്തരമായി ഒഴിപ്പിക്കാനായി തിരിച്ചറിഞ്ഞിട്ടുണ്ട്.

 

സമുദ്രമേഖലയിലെ കടുത്ത സംഘർഷങ്ങൾക്കിടയിൽ ഇതുവരെ ഇന്ത്യൻ പതാകയുള്ള 4 കപ്പലുകൾക്ക് നേരെയും ഇന്ത്യൻ ജീവനക്കാരുള്ള 58 വിദേശ കപ്പലുകൾക്ക് നേരെയും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആക്രമണ സംഭവങ്ങളിൽ ഇതുവരെ 10 പേർ കൊല്ലപ്പെടുകയും, 12 പേർക്ക് പരുക്കേൽക്കുകയും, ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

  • Related Posts

    സ്നേഹപ്രകടനത്തിനിടെ യുവാവ് ട്രാക്കിലേക്ക് വീണു; ഇന്ത്യൻ വംശജ മരിച്ചത് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ

    Spread the love

    Spread the loveന്യൂയോർക്ക്∙ യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും നേപ്പാളി വംശജനായ ആൺസുഹൃത്തും കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ന്യൂയോർക്കിലെ ലോവർ മൻഹാറ്റനിലെ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെയുണ്ടായ അപകടം അബദ്ധത്തിൽ സംഭവിച്ചതാവാമെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട്…

    വിമാനത്തിൽ പൊരിഞ്ഞ അടി, ഷർട്ട് കീറി; പിടിച്ചു മാറ്റി ജീവനക്കാർ

    Spread the love

    Spread the loveധാക്ക∙ ലണ്ടനിൽനിന്ന് ബംഗ്ലദേശിലേക്ക് പോവുകയായിരുന്ന ബിമാൻ ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. സഹയാത്രക്കാർ നോക്കിനിൽക്കെ രണ്ട് യാത്രക്കാർ പരസ്പരം അടി കൂടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾ രണ്ട് യാത്രക്കാർ തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *