മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

Spread the love

ഹൈദരാബാദ്∙ മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിന്റെ പേരിൽ എൻജിനീയറിങ് വിദ്യാർഥിയെ കൊലപ്പെടുത്തിയ ലക്ചറർ അറസ്റ്റിൽ. തെലങ്കാനയിലെ നാസ്പു‌രിലുള്ള സിംഗരേനി കോളിയറീസ് പോളിടെക്നിക്കിലെ പൂർവ വിദ്യാർഥിനിയായ താന്ദ്ര അക്ഷിതറാണിയാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ പോളിടെക്നിക്കിലെ ലക്ചററായ നവീൻ കുമാർ (38) അറസ്റ്റിലായി.

 

സെപ്റ്റംബർ 13നാണ് വിഷം ഉള്ളിൽച്ചെന്ന് താന്ദ്ര മരിക്കുന്നത്. താന്ദ്ര കീടനാശിനി കഴിച്ച് സ്വയം ജീവനൊടുക്കിയെന്നായിരുന്നു വീട്ടുകാർക്ക് ആദ്യം ലഭിച്ച വിവരം. താന്ദ്രയുടെ ആത്മഹത്യക്കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ പൊലീസ് തുടർന്നു നടത്തിയ അന്വേഷണത്തിലാണ് താന്ദ്രയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുന്നത്.

 

സിംഗരേനിയിൽ ഡിപ്ലോമ വിദ്യാർഥിയായിരിക്കുമ്പോഴാണ് താന്ദ്രയും നവീനും സൗഹൃദത്തിലാകുന്നത്. തുടർന്ന് മൈനിങ് എൻജിനീയറിങ്ങിൽ ബിരുദ പഠനത്തിനായി താന്ദ്ര ഹൈദരാബാദിലേക്ക് പോയതോടെ ഇരുവരുടെയും ബന്ധത്തിൽ വിള്ളലുണ്ടായി. ശേഷം സിംഗരേനിയിലെ ഖനികളിൽ അപ്രന്റീസ്ഷിപ്പ് ചെയ്യുന്നതിനിടെ രവി കുമാർ എന്നയാളുമായി താന്ദ്ര സൗഹൃദത്തിലായി. ഇതേക്കുറിച്ച് അറിഞ്ഞ നവീൻ താന്ദ്രയെ അപകടപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു എന്ന് പെഡ്ഡപ്പള്ളി ഡപ്യൂട്ടി കമ്മിഷണർ ബി.റാം റെഡ്ഡി പറഞ്ഞു.

 

സെപ്റ്റംബർ 12ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന താന്ദ്രയെ നവീൻ തടഞ്ഞു നിർത്തുകയും തന്റെ കാറിൽ കയറ്റിയ ശേഷം താന്ദ്രയെ ഭീഷണിപ്പെടുത്തി, രവി കുമാർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് കത്ത് എഴുതിക്കുകയും ചെയ്തു. ഇതിനുശേഷം താന്ദ്രയെ നിർബന്ധിച്ച് കീടനാശിനി കുടിപ്പിച്ചു.

 

താന്ദ്രയെ മനഃപൂർവം ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ച നവീൻ ഇതിനിടെ താന്ദ്രയുടെ പിതാവിനെ ഫോണിൽ വിളിച്ച് താന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ധരിപ്പിച്ചു. ഏറെ സമയത്തിനുശേഷം താന്ദ്രയെ ഗോദാവരിഖനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സിസിടിവി ദൃശ്യങ്ങൾ, കോൾ രേഖകൾ എന്നിവ ഉപയോഗിച്ചാണ് പൊലീസ് കൊലപാതകയിലേക്ക് എത്തിയത്. ലൈംഗികാതിക്രമ ആരോപണത്തിൽ രവി കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • Related Posts

    തൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി∙ ഗുണനിലവാരം കുറഞ്ഞ സ്മാർട്ഫോൺ സ്ക്രീൻ ഗാർഡുകൾ (ടെംപേഡ് ഗ്ലാസ്) നിരുത്സാഹപ്പെടുത്താനുള്ള നടപടിയുമായി കേന്ദ്രസർക്കാർ. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിൽ വിൽക്കുന്ന സ്ക്രീൻ ഗാർഡുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കും.  …

    കാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു; മരണശേഷവും 23 മിനിറ്റ് നീണ്ട് കോൾ

    Spread the love

    Spread the loveന്യൂഡൽഹി∙ കാമുകനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി ജീവനൊടുക്കി. യുവാവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നെന്നും വിവാഹാഭ്യർഥന നിരസിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിവരം. മുപ്പത്തിനാലുകാരനായ യുവാവ് വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.   പൊലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *