ന്യൂഡൽഹി∙ സൗന്ദര്യവർധക വസ്തുക്കൾ, സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ് അടക്കമുള്ള വ്യക്തിശുചിത്വ ഉൽപന്നങ്ങൾ ‘വെജിറ്റേറിയൻ ആണോ അതോ നോൺ–വെജിറ്റേറിയൻ’ ആണോയെന്ന് ഇനി പാക്കറ്റിൽനിന്നറിയാം.
സസ്യജന്യ ഘടകങ്ങൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നങ്ങളുടെ പാക്കറ്റിൽ പച്ചനിറത്തിലുള്ള അടയാളമുണ്ടായിരിക്കണം. മൃഗജന്യ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ ചുവപ്പോ തവിട്ടുനിറമോ രേഖപ്പെടുത്തിയിരിക്കണം.
ലീഗൽ മെട്രോളജി ചട്ടത്തിലാണ് കേന്ദ്രം ഇതുസംബന്ധിച്ച ഭേദഗതി വരുത്തിയത്. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി.






