ഓടുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഉത്തര്‍പ്രദേശില്‍ ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

Spread the love

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

ഗ്രേറ്റര്‍ നോയിഡയില്‍ ജേവാര്‍ വിമാനത്താവളത്തിന് സമീപം യമുന എക്്സ്പ്രസ് വേയിലാണ് സംഭവം. നോയിഡയില്‍ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്.

 

ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഫയര്‍ഫോഴ്‌സും ജേവാര്‍ പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ബസിന് തീപിടിക്കുന്നത് കണ്ട് നിരവധിപ്പേര്‍ ബസില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

 

  • Related Posts

    ഹ്രസ്വ ചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം, പണം തിരികെ ചോദിച്ച യുവാവിനെ ഭീഷണിപ്പെടുത്തി; നടി അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ∙ ഹ്രസ്വ ചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ നടിയും റിയാലിറ്റി ഷോ താരവുമായ…

    സോപ്പും ഷാംപുവും വെജോ, നോൺ വെജോ; തിരിച്ചറിയാൻ പുതിയ സംവിധാനം

    Spread the love

    Spread the loveന്യൂഡൽഹി∙ സൗന്ദര്യവർധക വസ്തുക്കൾ, സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ് അടക്കമുള്ള വ്യക്തിശുചിത്വ ഉൽപന്നങ്ങൾ ‘വെജിറ്റേറിയൻ ആണോ അതോ നോൺ–വെജിറ്റേറിയൻ’ ആണോയെന്ന് ഇനി പാക്കറ്റിൽനിന്നറിയാം.   സസ്യജന്യ ഘടകങ്ങൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നങ്ങളുടെ പാക്കറ്റിൽ പച്ചനിറത്തിലുള്ള അടയാളമുണ്ടായിരിക്കണം. മൃഗജന്യ ഘടകങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *