എന്താ ഇപ്പോ സംഭവിച്ചേ! വെറും നാലും സെക്കൻഡ്: റൂബിക്സ് ക്യൂബിൽ പുതിയ റെക്കോർഡിട്ട് 6 വയസ്സുകാരി

Spread the love

വെറും നാലു സെക്കൻഡ്, കണ്ണടച്ചു തുറക്കുന്ന മിന്നൽ വേഗത്തിൽ 3×3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്‌ത് ആറു വയസ്സുകാരി ലിയാൻ യുൻഷി സ്വയം വിശ്വസിക്കാനാകാതെ കയ്യടിച്ചു. വുഹാനിലും ഗ്വാങ്ചോവിലുമായി നടന്ന ലോക ക്യൂബ് അസോസിയേഷൻ (ഡബ്ല്യുസിഎ ) മത്സരങ്ങളിൽ വനിതകളുടെ 3×3 ലോക റെക്കോർഡ് രണ്ടു തവണയാണ് ചൈനയിൽനിന്നുള്ള ഈ കൊച്ചുമിടുക്കി തകർത്തതെന്ന് ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി റിപ്പോർട്ടിൽ പറയുന്നു.

 

അഞ്ച് തവണ റൂബിക്സ് ക്യൂബ് സോൾവ് ചെയ്‌തപ്പോൾ യഥാക്രമം 4.52, 4.27 സെക്കൻഡുകൾ വീതമുള്ള മികച്ച ശരാശരി സമയമാണ് ആറു വയസ്സുകാരി ലിയാൻ യുൻഷി രേഖപ്പെടുത്തിയത്. ചൈനയിലെ ചെങ്ഡു സ്വദേശിയായ ലിയാൻ, ശരാശരി സമയം 4.5 സെക്കൻഡിൽ താഴെ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന ആദ്യത്തെ വനിതാ സ്പീഡ്ക്യൂബർ കൂടിയാണെന്ന് സിസിടിവി കൂട്ടിച്ചേർത്തു.

 

തലയിൽ ചുവപ്പ് നിറത്തിലുള്ള ബോ ധരിച്ച കൊച്ചുപെൺകുട്ടി വളരെ വേഗത്തിലും കൃത്യതയോടും കൂടി റൂബിക്സ് ക്യൂബ് തിരിക്കുന്നതിന്റെ വിഡിയോ സിസിടിവി പങ്കുവച്ചിരുന്നു. പൂർത്തിയാക്കിയ ശേഷം കുട്ടി ക്യൂബ് മേശപ്പുറത്ത് വയ്ക്കുകയും സന്തോഷത്തോടെ കയ്യടിച്ച ശേഷം കൈകൾ ഉയർത്തി വിജയം ആഘോഷിക്കുകയും ചെയ്തു. ‘ഷിഷി’ എന്ന് വിളപ്പേരുള്ള ലിയാൻ, സ്കൂളിൽ ചേർന്നതിന് ശേഷമാണ് ആദ്യമായി റൂബിക്സ് ക്യൂബുമായി പരിചയപ്പെടുന്നത്.

 

നൃത്തം, സംഗീത ക്ലാസുകൾക്കൊപ്പം ചേർത്ത വിവിധ പാഠ്യേതര പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് ലിയാന്റെ അമ്മ ലിൻ യാങ്‌സി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

‘‘ക്യൂബിങ് എന്നത് കുട്ടിയുടെ സമഗ്രമായ കഴിവുകളെ വളർത്തുന്നതിനുള്ള മികച്ചൊരു കാര്യമാണെന്ന് താൻ പതുക്കെ മനസ്സിലാക്കുകയും തുടർന്ന് ശ്രദ്ധ പൂർണ്ണമായും അതിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.’’– ലിൻ ചെങ്ഡുവിലെ ‘റെഡ് സ്റ്റാർ ന്യൂസിനോട്’’ പറഞ്ഞു. ലിയാൻ ഇപ്പോൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാനുള്ള 1300-ലധികം അൽഗോരിതങ്ങൾ പഠിച്ചെടുത്തിട്ടുണ്ടെന്നും, ദിവസവും രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഇതിനായി പരിശീലിക്കാറുണ്ടെന്നും ലിൻ വ്യക്തമാക്കി.

  • Related Posts

    അടുക്കളയിലെ എണ്ണക്കറ ഇനി തലവേദനയാകില്ല; ഈ ടിപ്സ് പരീക്ഷിക്കൂ

    Spread the love

    Spread the loveപാചകം ചെയ്യുമ്പോൾ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിലും ടൈലുകളിലും കൗണ്ടർടോപ്പിലുമെല്ലാം എണ്ണക്കറ വീഴുന്നത് സാധാരണമാണ്. തുടക്കത്തിൽ ചെറിയ കറകൾ ആണെന്ന് കരുതി നമ്മൾ ഇത് ശ്രദ്ധിക്കാറില്ല. കൃത്യമായി വൃത്തിയാക്കാതെ ഇരുന്നാൽ ഇവ അടിഞ്ഞു കൂടി നീക്കം ചെയ്യാൻ വലിയ ബുദ്ധിമുട്ടാകും.…

    വന്നത് മെക്സിക്കോയിൽ നിന്ന്, ഒരു പഴത്തിന് 1 കിലോ തൂക്കം; ഒട്ടേറെ അസുഖങ്ങൾക്ക് ഫലപ്രദം, ‘സൂപ്പർ ഫലം’ കേരളത്തിലും പരീക്ഷിക്കാം

    Spread the love

    Spread the loveപ്രകൃതി തന്ന മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണ് ട്രോപ്പിക്കൽ പഴവർഗങ്ങൾ. അതിൽ തന്നെ, അതിന്റെ ക്രീമി ഘടന കൊണ്ടും അതിശയകരമായ മധുരം കൊണ്ടും ശ്രദ്ധേയമായ ഒന്നാണ് കീ വെസ്റ്റ് മേമി സപോട്ട (Pouteria sapota). മെക്സികോയിൽ നിന്നെത്തിയ ഈ ഫലം…

    Leave a Reply

    Your email address will not be published. Required fields are marked *