ദുബായിൽ ഷെയറിങ് റൂമുകൾക്ക് കടുത്ത നിയന്ത്രണം, ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ പാടില്ല

Spread the love

ദുബായ് ∙ താമസ മേഖലകളിലെ അനധികൃത നിർമാണവും ഒന്നിലധികം കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നതും തടയാൻ ദുബായ് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി.ഈ വർഷം ഇതുവരെ 16,000ത്തിലേറെ പരിശോധന നടത്തിയതിൽ 2,395 നിയമലംഘനങ്ങൾ കണ്ടെത്തി.

 

അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ബാച്‌ലർമാരെ താമസിപ്പിക്കുക, ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ പാർപ്പിക്കുക, അനുമതിയില്ലാതെ നിർമാണമോ കെട്ടിടത്തിൽ മാറ്റങ്ങളോ വരുത്തുന്നത് എന്നിവയാണ് പ്രധാന നിയമലംഘനങ്ങൾ.

 

∙ വീട്ടുടമകൾ ശ്രദ്ധിക്കണം

 

അനുമതിയില്ലാതെ മുറികൾ വിഭജിക്കുകയോ കെട്ടിടത്തിൽ നിർമാണമാറ്റങ്ങൾ വരുത്തുകയോ ചെയ്യരുത്. ശേഷിയെക്കാൾ കൂടുതൽ ആളുകളെ താമസിപ്പിക്കാൻ പാടില്ല. കുടുംബതാമസ കേന്ദ്രങ്ങളിൽ ബാച്‌ലേഴ്സിനെ അനുവദിക്കരുത്. ഷെയറിങ് താമസ കെട്ടിടങ്ങൾക്ക് ആവശ്യമായ പ്രത്യേക അനുമതിയും മാനദണ്ഡങ്ങളും പാലിക്കണം.

 

∙ പിഴ 5 ലക്ഷം വരെ

 

നിയമലംഘനങ്ങൾക്ക് 500 മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. ഒരു വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പെർമിറ്റ് റദ്ദാക്കൽ, പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കൽ, നിയമലംഘനം പരിഹരിക്കുന്നതുവരെ ചില സേവനങ്ങൾ വിച്ഛേദിക്കൽ തുടങ്ങിയ നടപടികളും സ്വീകരിക്കും. നിയമവിധേയമായ സുരക്ഷിത സ്ഥലങ്ങളിലാണ് താമസിക്കുന്നതെന്ന് വാടകക്കാരും ഉറപ്പുവരുത്തണം. സ്വന്തം നിലയ്ക്ക് വാടകയ്ക്ക് എടുത്ത താമസസ്ഥലം മറ്റൊരാൾക്ക് വാടകയ്ക്ക് നൽകുന്നതും നിയമവിരുദ്ധമാണ്.

 

നിലവിൽ ഷെയറിങ് താമസം നൽകുന്ന കെട്ടിട ഉടമകൾക്ക് പുതിയ ചട്ടപ്രകാരം അവ നിയമവിധേയമാക്കാൻ ഓഗസ്റ്റ് 26 മുതൽ ഒരു വർഷത്തെ സാവകാശം അനുവദിച്ചു.

 

∙ മുൻകൂർ അനുമതി

 

വീട്ടിൽ അധിക മുറി നിർമിക്കൽ, മുറികൾ വിഭജിക്കൽ, കെട്ടിട ഘടനയിൽ മാറ്റം വരുത്തൽ തുടങ്ങിയവയ്ക്ക് അനുമതി തേടാതെ നടത്തരുത്. അനധികൃത നിർമാണത്തിനെതിരെ നടപടിയുണ്ടാകും. നിയമലംഘനങ്ങൾ പരിഹരിക്കുന്നതുവരെ മുനിസിപ്പാലിറ്റി തുടർനടപടി സ്വീകരിക്കും. അനധികൃത നിർമാണമോ അനുവദനീയമല്ലാത്ത താമസമോ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിക്കാനും നഗരസഭ അഭ്യർഥിച്ചു

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *