ശരീരമാസകലം പരുക്ക്; സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിൽ: ആശ്രമക്കെട്ടിടത്തിൽനിന്ന് വീണ് സന്യാസി മരിച്ചു

Spread the love

ന്യൂഡൽഹി∙ ഉത്തർ പ്രദേശിലെ വൃന്ദാവനിൽ ഗുരുകൃപ കുഞ്ച് ആശ്രമത്തിന്റെ കെട്ടിടത്തിൽനിന്ന് യുവസന്യാസി വീണു മരിച്ചു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരൺ–25) ആണ് നാലുനിലക്കെട്ടിടത്തിൽനിന്ന് വീണു മരിച്ചത്. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ലോധിയുടെ തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതര പരുക്കേറ്റിരുന്നു. സ്വകാര്യഭാഗവും ഛേദിക്കപ്പെട്ട നിലയിലാണ്.

 

കെട്ടിടത്തിൽനിന്ന് വീണ് പരുക്കേറ്റ നിലയിൽ ദീപക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച പുലർച്ചെയാണ് വിവരം ലഭിച്ചതെന്ന് മഥുര പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കെട്ടിടത്തിന്റെ നാലാംനിലയിൽനിന്ന് ചാടി ദീപക് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

 

അനിരുദ്ധ് പാണ്ഡെയെന്നാണ് സന്ത് പ്രേമാനന്ദ് മഹാരാജിന്റെ യഥാർഥ പേര്. വൃന്ദാവനിൽ ശ്രീ ഹിത് രാധാ കേളീകുഞ്ച് എന്ന പേരിൽ ആശ്രമം സ്ഥാപിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ ദിനംപ്രതി നൂറുകണക്കിന് സന്ദർശകരാണ് എത്തുന്നത്.

  • Related Posts

    പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ പാചക വിദഗ്ധനും കുക്കു വിത്ത് കൊമാളി തമിഴ് റിയാലിറ്റി ഷോയിലെ വിധികർത്താവുമായ ഷെഫ് ദാമോദരൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച…

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    Leave a Reply

    Your email address will not be published. Required fields are marked *