സ്കൂൾ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

Spread the love

മൈസൂരു∙ സ്കൂൾ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. ഒരു വയസ്സും ഏഴു മാസവും പ്രായമുള്ള ലതിക്‌ഷയാണ് മരിച്ചത്. സഹോദരനെ വിളിക്കാനായി അമ്മയ്ക്കൊപ്പം എത്തിയതാണ് ലതിക്‌ഷ. സ്കൂൾ ബസിൽനിന്ന് നാലു വയസ്സുള്ള മകനെ അമ്മ ഇറക്കുന്നതിനിടെ, ബസ് മുന്നോട്ടെടുക്കുകയും തൊട്ടടുത്തു നിന്ന് ലതിക്‌ഷയെ ഇടിക്കുകയുമായിരുന്നു.

 

ബസ്സിന്റെ ടയർ ശരീരത്തിലൂടെ കയറി ഇറങ്ങിയ പെൺകുട്ടി തൽക്ഷണം മരിച്ചു. സംഭവത്തിൽ സ്കൂൾ ബസ്സിന്റെ ഡ്രൈവർ സിദ്ധരാജു (42)വിനെതിരെ പരാതി നൽകി. ഡ്രൈവറുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്നും തക്കതായ നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം പരാതിയിൽ പറയുന്നു.

 

 

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *