‘ഭർത്താക്കന്മാർക്കെതിരേ 21 കേസുകളുണ്ട്’ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പേരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Spread the love

ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ജിത ഭാസ്‌കർ, ശ്രീലത എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ അമാനുള്ള, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്. ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ മാനേജരുമായ ബിജുവിന്റെ ഭാര്യയാണ് ജിതാ ഭാസ്‌കർ. കേസിലെ മൂന്നാം പ്രതിയും സീനിയർ അക്കൗണ്ടന്റുമായ ജിൽസിന്റെ ഭാര്യയാണ് ശ്രീലത. ഇരുവരും ബാങ്ക് ജീവനക്കാർ അല്ലെന്നും അതിനാൽ കേസുമായി ബന്ധമില്ലെന്നുമായിരുന്നും അഭിഭാഷകൻ ഷിനോജ് കെ നാരായൺ വാദിച്ചത്.

 

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ നേരത്തെ ജിത ഭാസ്‌കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്ന് മറ്റൊരു കേസ് ഉളള കാര്യം അറിയില്ലായിരുന്നുവെന്ന് ജസ്റ്റിസ് അമാനുള്ളയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇരുവരുടെയും ഭർത്താക്കന്മാർക്ക് എതിരെ 21 കേസുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും ബാങ്ക് ജീവനക്കാർ അല്ലെങ്കിലും ഭർത്താക്കന്മാർ ഇവരെ തട്ടിപ്പിന്റെ ഭാഗമാക്കിയതാകാമെന്ന് ആകാമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

 

ബാങ്കിൽ ഈട് വച്ച ഭൂമി വിറ്റ് തട്ടിപ്പ് നടത്തിയെന്നാണ് ഇരുവർക്കും എതിരായ കേസ്. കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ അൽജോ കെ ജോസഫ് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്തു.

  • Related Posts

    വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

    Spread the love

    Spread the loveഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. ഡൽഹിയിൽനിന്നു ചെന്നൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.   പവർ ബാങ്കിനുണ്ടായ…

    ഷർട്ടില്ലാതെ പൊലീസ് വാഹനത്തിൽനിന്നും ജെയ്കിന്റെ സെൽഫി വിഡിയോ; ക്രൂരമർദനം ഏറ്റെന്ന് ആരോപണം

    Spread the love

    Spread the loveന്യൂ‍ഡൽഹി ∙ ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വാഹനത്തിൽവച്ച് പൊലീസ് വലിച്ചുകീറിയെന്ന് ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽനിന്നും ഷർട്ട് ധരിക്കാതെയുള്ള സെൽഫി വിഡിയോയിലാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്. തനിക്കൊപ്പമുള്ള ഒട്ടേറെ നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *