‘ഗ്യാത്ത്’, ‘സ്കിബിഡി’: കുട്ടികളുടെ ഫോണിൽ ഇത്തരം മെസ്സേജ് കണ്ടാൽ ദേഷ്യപ്പെടരുത്; മുന്നറിയിപ്പ്

Spread the love

അബുദാബി∙ കുട്ടികൾ സമൂഹമാധ്യമത്തിലും ചാറ്റുകളിലും ഉപയോഗിക്കുന്ന പുത്തൻ പ്രയോഗങ്ങളും ഇമോജികളും രക്ഷിതാക്കൾ മനസ്സിലാക്കണമെന്ന് യുഎഇ ബാലസുരക്ഷാ സംഘടനയുടെ മുന്നറിയിപ്പ്. അപരിചിതമായ ഓൺലൈൻ സ്ലാങ്ങുകളും ട്രെൻഡുകളും അപകടസാധ്യതകൾ തിരിച്ചറിയുന്നത് രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടാക്കുമെന്നാണ് വിലയിരുത്തൽ.

 

കുട്ടികളുടെ ഓൺലൈൻ ലോകത്തെ തമാശകളോ സാധാരണ വാക്കുകളോ ആയി തോന്നുന്ന പല പ്രയോഗങ്ങൾക്കും രക്ഷിതാക്കൾക്ക് അറിയാത്ത മറ്റു അർഥങ്ങളുണ്ടാകാം. ‘എസ് വൈബിഎയു’, ‘ഗ്യാത്ത്’, ‘സ്കിബിഡി’ തുടങ്ങിയ പ്രയോഗങ്ങൾ ഓൺലൈൻ ലോകത്ത് കുട്ടികൾക്കിടയിൽ വ്യാപകമാണ്. ഇവയിൽ പലതും വെറും തമാശ രൂപത്തിലുള്ള പ്രയോഗങ്ങളാണെങ്കിലും ചില സന്ദർഭങ്ങളിൽ അധിക്ഷേപങ്ങൾ, ലൈംഗിക സൂചനകൾ, അല്ലെങ്കിൽ സൈബർ ബുള്ളിയിങ് (ഒറ്റപ്പെടുത്തലും കളിയാക്കലും) എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്.

 

ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിൽ മുൻപന്തിയിലുള്ള യുഎഇയിൽ ഈ വിഷയത്തിന് ഏറെ പ്രാധാന്യമുണ്ട്. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം, യുഎഇയിൽ 7 വയസ്സിന് മുകളിലുള്ള 97% കുട്ടികളും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ്. ഇതിൽ മൂന്നിലൊന്ന് കുട്ടികളെ അപരിചിതർ ഓൺലൈൻ വഴി ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബാല ഡിജിറ്റൽ സുരക്ഷാ നിയമം ശക്തമാക്കിയും അയ്യായിരത്തോളം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിരീക്ഷണം ശക്തമാക്കിയും ഭരണകൂടം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും രക്ഷിതാക്കളുടെ ജാഗ്രത അനിവാര്യമാണ്.

 

കുട്ടികൾ ഉപയോഗിക്കുന്ന ഗെയിമുകളുടെയും ആപ്പുകളുടെയും പ്രായപരിധി (ഏജ് റേറ്റിങ്) രക്ഷിതാക്കൾ നിർബന്ധമായും പരിശോധിക്കണം. സംശയകരമായ വാക്കോ സന്ദേശമോ കണ്ടാൽ പ്രകോപിതരാകാതെ, അത് എന്താണെന്ന് കുട്ടികളോട് തുറന്ന് ചോദിച്ച് മനസ്സിലാക്കുകയാണ് ആദ്യപടി. സൈബർ ലോകത്തെ അപകടങ്ങളെക്കുറിച്ച് കുട്ടികളുമായി നിരന്തരം സംസാരിക്കാനും ആശയവിനിമയം ശക്തമാക്കാനും സംഘടന നിർദേശിക്കുന്നു. കുട്ടികളുടെ ഡിജിറ്റൽ ലോകത്തെക്കുറിച്ച് ധാരണയില്ലെങ്കിൽ അവരെ നേരിടുന്ന അപകടങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്ന് ബാലസുരക്ഷാ സംഘടന ഡയറക്ടർ ജനറൽ ഡോ. ഹനാദി സാലിഹ് അൽ യാഫി പറഞ്ഞു. ഉപകരണം പരിശോധിക്കുകയോ സ്‌ക്രീൻ ടൈം നിയന്ത്രിക്കുകയോ ചെയ്യുന്നതിനേക്കാൾ പ്രധാനം അവർ സംസാരിക്കുന്ന ഭാഷയും ആശയവിനിമയം നടത്തുന്ന രീതിയും മനസ്സിലാക്കലാണെന്നും അവർ വ്യക്തമാക്കി.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *